0%

Chapter Title : മഴയോർമ്മ 3 [OLIVER DUST] [നീലക്കുറിഞ്ഞി പൂക്കുമ്പോൾ]

Author : OLIVER DUSK Read All Parts 8.9K

ചരിഞ്ഞ ബോർഡ്," മീര തിരുത്തി.

"ഏറ്റവും സ്നേഹമുള്ള ചരിഞ്ഞ ബോർഡ്."

അവൾ അവന്റെ തോളിൽ തല ചായ്ച്ചു. "അച്ഛൻ കണ്ടിരുന്നെങ്കിൽ ചിരിച്ചേനെ."

"അച്ഛൻ കാണുന്നുണ്ടാകും." അവൻ പതുക്കെ പറഞ്ഞു. "ഇപ്പോൾ ഒരു കവിത എഴുതുന്നുണ്ടാകും."

❖

അന്ന് വൈകുന്നേരം മഴ പെയ്തപ്പോൾ കഫേ നേരത്തെ അടച്ചു. ഗോപാലൻ ചേട്ടൻ കുടയുമായി പോയി, പോകുമ്പോൾ ഒരു കണ്ണിറുക്കലും: "ഇന്ന് ശബ്ദം ഉണ്ടാക്കിയാൽ ഞാൻ ഇപ്പുറത്തെ വീട്ടിൽ നിന്ന് കേൾക്കില്ല, ഒരു കാര്യം ഉറപ്പ്."

"ചേട്ടാ!" മീര കയ്യിലിരുന്ന തുണി എറിഞ്ഞു.

അടുക്കളയിൽ അന്ന് അവർ ഒരുമിച്ച് അപ്പം ഉണ്ടാക്കാൻ തീരുമാനിച്ചു. അർജുന് മാവ് കലക്കാൻ ചുമതല. മീര തേങ്ങാപ്പാൽ പിഴിഞ്ഞു.

"ഇത് ഇങ്ങനെയല്ല," അവൾ അവന്റെ കയ്യ് പിടിച്ച് തിരുത്തി. "ഇങ്ങനെ. പതുക്കെ. ഒരു കൈ കൊണ്ട് കലക്കണം, ഒരു ഇഷ്ടത്തോടെ."

"ഇഷ്ടത്തോടെ?"

"അതെ. ഇഷ്ടമില്ലാതെ കലക്കിയാൽ അപ്പത്തിന് ചിരി വരില്ല."

"അപ്പത്തിന് ചിരിയോ?"

"അപ്പം ചുടുമ്പോൾ നടുവിൽ പൊങ്ങും, അതാ അപ്പത്തിന്റെ ചിരി."

അവൻ ചിരിച്ചു, പെട്ടെന്ന് കയ്യിലെ മാവ് അവളുടെ കവിളിൽ തൊട്ടു. ഒരു ചെറിയ വെളുത്ത വര. മീര ഞെട്ടി, പിന്നെ പതുക്കെ അവനെ നോക്കി, ചുണ്ടിൽ ഒരു കള്ളച്ചിരി.

"ശരി. നീ തുടങ്ങിയതാ."

അവൾ കയ്യിൽ മാവ് എടുത്ത് അവന്റെ നെറ്റിയിൽ ഒരു വലിയ വര വരച്ചു. പിന്നെ കവിളിൽ, പിന്നെ മൂക്കിൽ. അർജുൻ അവളെ വലിച്ചടുപ്പിച്ചു. രണ്ടുപേരും മാവിൽ കുളിച്ച്, ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി.

ചിരി പതുക്കെ നിന്നു. അവൻ അവളെ നോക്കി. അവളുടെ കണ്ണുകളിൽ അടുപ്പിൽ നിന്നുള്ള ചെറിയ

💬 Comments

View all comments