Chapter Title : മഴയോർമ്മ 4 [OLIVER DUST] [ചൂടുള്ള മഴക്കാലം]
ഉറക്കെ ചിരിച്ച് ചാടി പിടിക്കാൻ നോക്കി, പക്ഷേ അവൻ അത് ഉയർത്തി പിടിച്ച് വായിച്ചു.
"ഒന്ന്: മഴയത്ത് ഒരു കുടയിൽ ഒരു ചുംബനം. ഇത് ചെയ്തു. രണ്ട്: ടെറസിൽ നക്ഷത്രങ്ങളുടെ താഴെ. ഇത് ചെയ്തു. മൂന്ന്: ഹൗസ്ബോട്ടിൽ... " അവൻ ഒരു നിമിഷം നിർത്തി. അവന്റെ പുരികം ഉയർന്നു. "ഇത് ചെയ്തു എന്ന് ടിക്ക് ഇട്ടിട്ടുണ്ടല്ലോ."
"ഇന്നലെ രാത്രി."
"നാല്: അടുക്കളയിൽ, ദോശക്കല്ല് ഓഫ് ചെയ്ത ശേഷം." അവൻ അവളെ നോക്കി, ചുണ്ടിൽ ഒരു വലിയ ചിരി. "ഇത് ടിക്ക് ഇട്ടിട്ടില്ല."
"അത് നമ്മൾ തിരിച്ച് ചെന്നിട്ട്."
"അഞ്ച്: ലൈബ്രറിയുടെ പിന്നിലെ ഷെൽഫുകളുടെ ഇടയിൽ, ആരും കാണാത്തപ്പോൾ." അവൻ ഉറക്കെ ചിരിച്ചു. "മീര ശ്രീധരൻ, ഇത്രയും വികൃതിയാണെന്ന് ഞാൻ അറിഞ്ഞില്ല!"
"നീയാണ് എന്നെ ഇങ്ങനെയാക്കിയത്!"
"ഞാനോ? നീ ആദ്യ ദിവസം തന്നെ എന്നെ പുസ്തകം കൊണ്ട് അടിക്കാൻ നിന്നതാ."
"അത് നിന്നെ ഇഷ്ടപ്പെട്ടിട്ടായിരുന്നു."
"അതെയോ?"
"അതെ." അവൾ പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു. "അന്ന് നീ വാതിൽക്കൽ നനഞ്ഞൊലിച്ച് നിന്നപ്പോൾ എന്റെ ഉള്ളിൽ ഒരു ശബ്ദം പറഞ്ഞു, ഇതാണ് ആള് എന്ന്. പക്ഷേ എനിക്ക് പേടിയായിരുന്നു, അതുകൊണ്ടാ പുസ്തകം ഉയർത്തിയത്."
അർജുൻ ആ കടലാസ് താഴെ വെച്ചു. അവളുടെ അടുത്ത് ഇരുന്ന് അവളുടെ കയ്യിൽ ഉമ്മ വെച്ചു. "ലിസ്റ്റിൽ ഒരു കാര്യം ഞാൻ കൂടി ചേർക്കട്ടെ?"
"ചേർക്ക്."
അവൻ പേന എടുത്ത് ഏറ്റവും അടിയിൽ എഴുതി: *"ഓരോ ദിവസവും ഒരു പുതിയ കാര്യം."*
മീര അത് വായിച്ചു, അവളുടെ കണ്ണ് തിളങ്ങി. "ഇത് ആണ് ഏറ്റവും നല്ല ഐറ്റം."
💬 Comments
View all comments