Chapter Title : മഴയോർമ്മ Part 5 [കുന്നിൻ മുകളിലെ രഹസ്യം]
# മഴയോർമ്മ: ഭാഗം 5
**കുന്നിൻ മുകളിലെ രഹസ്യം**
പുലർച്ചെ നാലര മണിക്ക് അർജുൻ ഉണർന്നു. ഉറങ്ങിയിരുന്നെങ്കിലല്ലേ ഉണരേണ്ടൂ. രാത്രി മുഴുവൻ അവൻ കണ്ണടച്ച് കിടന്നതേയുള്ളൂ, മനസ്സ് ആ ഒരു വാചകത്തിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു: *ലോകത്തിലെ ഏറ്റവും നല്ല കാര്യം.*
മീര അവന്റെ കൈ തലയണയാക്കി ഉറങ്ങുകയായിരുന്നു. ചുണ്ടിൽ ആ പതിവ് രഹസ്യച്ചിരി. അവൻ അവളുടെ നെറ്റിയിലെ മുടി പതുക്കെ മാറ്റി.
"നീ ഉറങ്ങിയില്ലല്ലോ," അവൾ കണ്ണ് തുറക്കാതെ പറഞ്ഞു.
"നീയും ഉറങ്ങുന്നില്ല."
"ഞാൻ ഉറങ്ങി. ഇപ്പോൾ ഉണർന്നതാ. നിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു. രാത്രി മുഴുവൻ അത് കേൾക്കാമായിരുന്നു."
"നിന്റെ രഹസ്യം കാരണമാ."
"ആകാംക്ഷ കൊണ്ട് മരിക്കുമോ എന്ന് ഞാൻ പേടിച്ചു."
"മരിക്കില്ല. ആ ശിക്ഷ ഞാൻ തന്നെ അനുഭവിക്കണമായിരുന്നു." അവൾ കണ്ണ് തുറന്ന് ചിരിച്ചു. "വാ, എണീക്ക്. സൂര്യൻ കാത്തിരിക്കില്ല."
അവർ ഒരു ഫ്ലാസ്ക് ചായയും കമ്പിളിയുമായി ഇറങ്ങി. മഞ്ഞ് തേയിലക്കുന്നുകളെ മൂടിയിരുന്നു. മീര മുന്നിൽ, അർജുൻ പിന്നിൽ, ആദ്യ ദിവസത്തെ അതേ വഴിയിലൂടെ. പക്ഷേ ഇത്തവണ അവളുടെ കാൽ തെന്നിയില്ല. കൈകൾ ആദ്യം മുതൽ തന്നെ കോർത്തിരുന്നു.
"ഇത്തവണ എന്റെ ശ്രദ്ധ മാറുന്നില്ല," അവൾ പറഞ്ഞു.
"ഞാൻ പിന്നിൽ നടക്കുന്നില്ലല്ലോ. ഇപ്പോൾ ഒപ്പമാ."
"അതാ വ്യത്യാസം."
പാറയിൽ എത്തിയപ്പോൾ ആകാശം ഇളം ചുവപ്പായി തുടങ്ങിയിരുന്നു. അവർ ഒരു കമ്പിളിക്കുള്ളിൽ ഒരുമിച്ച് ഇരുന്നു. മീര ഫ്ലാസ്ക് തുറന്ന് രണ്ട് കപ്പ് ചായ ഒഴിച്ചു, പക്ഷേ അവളുടെ കപ്പിൽ കൈ വെച്ച് ഒന്ന് നിർത്തി.
"ഞാൻ ഇത് കുടിക്കുന്നില്ല," അവൾ പറഞ്ഞു.
"എന്തേ? ഇഞ്ചിയും ഏലക്കയും
💬 Comments
View all comments