Chapter Title : മഴയോർമ്മ Part 5 [കുന്നിൻ മുകളിലെ രഹസ്യം]
പക്ഷേ ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു." അവൻ അല്പം മടിച്ചു. "അച്ഛന്റെ മുറി."
മീര ഒരു നിമിഷം നിശബ്ദയായി. "അച്ഛന്റെ എഴുത്തുമുറി? ടൈപ്പ്റൈറ്റർ ഉള്ള?"
"ആ മേശയും ടൈപ്പ്റൈറ്ററും അങ്ങനെത്തന്നെ ഇരിക്കട്ടെ. പക്ഷേ ജനലിനടുത്ത് ഒരു തൊട്ടിൽ, ചുമരിൽ കുറച്ച് നിറങ്ങൾ. ഈ വീട്ടിൽ ഒരു കുട്ടി വളരണം എന്ന് അച്ഛൻ ആഗ്രഹിച്ചതല്ലേ? ആ കുട്ടി അച്ഛന്റെ പുസ്തകങ്ങളുടെ നടുവിൽ വളരട്ടെ."
മീരയുടെ കണ്ണ് നിറഞ്ഞു. "അർജുൻ, ഇത് എത്ര മനോഹരമായ ആശയമാ."
അന്ന് വൈകുന്നേരം തന്നെ അവർ പണി തുടങ്ങി. അർജുൻ പഴയ ഫയലുകൾ ഓരോന്നായി പെട്ടികളിൽ ആക്കി, മീര ചുമരിലെ പൊടി തുടച്ചു. ചുമരിന് ഇളം നീല നിറം. മേൽക്കൂരയിൽ ഇരുണ്ട നീലയിൽ വെള്ളി നക്ഷത്രങ്ങൾ വരയ്ക്കാൻ മീര ഒരു പുസ്തകത്തിൽ നിന്ന് ഡിസൈൻ കണ്ടുപിടിച്ചു.
"ഞാൻ ഏണിയിൽ കയറാം," അർജുൻ പറഞ്ഞു.
"ഞാൻ ഏണിയുടെ താഴെ നിൽക്കാം."
"നീ ഏണിയുടെ അടുത്ത് വരരുത്."
"ഞാൻ പെയിന്റ് ഇളക്കാം."
"നീ ഇരുന്ന് ഉപദേശിച്ചാൽ മതി."
"അർജുൻ, ഞാൻ ഒരു ചായ്ക്കട ഒരു കൈ കൊണ്ട് നടത്തിയവളാ..."
"ബുക്ക് കഫേ."
"...ഒരു ബുക്ക് കഫേ ഒരു കൈ കൊണ്ട് നടത്തിയവളാ. ഏണിയുടെ താഴെ നിൽക്കാൻ എനിക്ക് പറ്റും."
അവൻ തോറ്റു ചിരിച്ചു. മീര ഒരു ചെറിയ ബ്രഷുമായി അവൻ വരച്ച നക്ഷത്രങ്ങൾക്ക് ചുറ്റും ചെറിയ പൊട്ടുകൾ ഇട്ടു. രാത്രി ആയപ്പോഴേക്കും മേൽക്കൂരയിൽ ഒരു ചെറിയ ആകാശം തന്നെ പിറന്നിരുന്നു. രണ്ടുപേരും തറയിൽ മലർന്ന് കിടന്ന് അത് നോക്കി.
"ഇത് നമ്മുടെ ടെറസിലെ ആകാശം പോലെ," മീര
💬 Comments
View all comments