0%

Chapter Title : മഴയോർമ്മ 6 [OLIVER DUST] [നീലക്കുറിഞ്ഞി പൂത്ത കാലം]

Author : OLIVER DUST Read All Parts 14.2K

വരുന്നുണ്ടല്ലോ, ദുബായ്ക്കാരാ."

"ഇപ്പോൾ ഞാൻ മൂന്നാർക്കാരനാ."

"അതിന്റെ പരീക്ഷ പാസായി." അവൾ വയറിൽ തലോടി. "ഒരു കുടയിൽ ഒരു കിലോമീറ്റർ. ഓടി. തോറ്റു. പക്ഷേ ജയിച്ചു."

❖

നീലക്കുറിഞ്ഞിയുടെ പൂക്കാലം രണ്ട് മാസം നീണ്ടു. കഫേ ആ സമയത്ത് മൂന്നാറിലെ ഏറ്റവും തിരക്കുള്ള സ്ഥലമായി. അർജുൻ ജോലിയും കഫേയും ഒരുമിച്ച് കൊണ്ടുപോയി. മീര ഇരുന്ന് കൊണ്ട് എല്ലാം നിയന്ത്രിച്ചു, ഇടയ്ക്ക് അർജുന്റെ ലാപ്ടോപ്പിൽ അച്ഛന്റെ ബാക്കി കവിതകൾ ടൈപ്പ് ചെയ്തു, രണ്ടാമത്തെ പുസ്തകത്തിന് വേണ്ടി.

വയറ് ദിവസം ചെല്ലുന്തോറും വലുതായി. എട്ടാം മാസത്തിൽ മീരയ്ക്ക് നടക്കാൻ ബുദ്ധിമുട്ട് തുടങ്ങി. രാത്രി ഉറക്കം കുറഞ്ഞു. അർജുൻ ഒരു പ്രത്യേക തലയണ വാങ്ങി, അവളുടെ കാൽ ഉയർത്തി വെച്ച് ഓരോ രാത്രിയും തടവി.

"ഞാൻ ഒരു തിമിംഗലത്തെ പോലെയായി," ഒരു രാത്രി മീര കിടക്കയിൽ കിടന്ന് പറഞ്ഞു.

"നീ ഒരു ദേവതയെ പോലെയാ."

"ഒരു വയറൻ ദേവത."

"ലോകത്തിലെ ഏറ്റവും സുന്ദരിയായ വയറൻ ദേവത." അവൻ അവളുടെ വയറിന് മുകളിൽ കവിൾ വെച്ച് കിടന്നു. "ഞാൻ ഒരു കാര്യം വാഗ്ദാനം ചെയ്തിരുന്നു. ഓർക്കുന്നുണ്ടോ?"

"എന്ത്?"

"ഓരോ മാസവും ഒരു കവിത. നിന്റെ ശരീരത്തോടുള്ള ആരാധനയെ പറ്റി."

മീര ഒരു പുരികം പൊക്കി. "നീ ശരിക്കും എഴുതിയോ?"

"എട്ട് കവിതയുണ്ട്. ഒമ്പതാമത്തേത് ഇന്ന് രാത്രി."

"വായിക്ക്."

അവൻ അച്ഛന്റെ പഴയ പേന എടുത്ത്, ഒരു പഴയ നോട്ട്ബുക്ക് തുറന്നു. ഒരു ചെറിയ പരിഭ്രമത്തോടെ ചുമച്ചു.

*"അവളുടെ ശരീരം ഒരു വീടായി,*

*അതിൽ ഒരു ചെറിയ വിളക്ക് തെളിഞ്ഞു.*

*ഞാൻ വാതിൽക്കൽ നിന്നു,*

💬 Comments

View all comments