Chapter Title : മഴയോർമ്മ 6 [OLIVER DUST] [നീലക്കുറിഞ്ഞി പൂത്ത കാലം]
മറക്കും? നീ എന്നെ 'എടാ പോത്തേ' എന്ന് വിളിച്ചു."
"അന്ന് ഞാൻ വിചാരിച്ചില്ല, ഇത്രയും സന്തോഷം ഉണ്ടാകുമെന്ന്."
"ഞാനും." അവൻ അവളുടെ മുടിയിൽ ചുംബിച്ചു. "ഒരാഴ്ച എന്ന് പറഞ്ഞ് വന്നവൻ ഒരു ജീവിതം മുഴുവൻ കണ്ടെത്തി."
"ഞാൻ ആ പന്തയം ജയിച്ചു."
"ഏത് പന്തയം?"
"ആദ്യ രാത്രി. നീ ഒരാഴ്ച കഴിഞ്ഞും വീട് വിൽക്കാൻ തീരുമാനിച്ചാൽ ഞാൻ ഇറങ്ങിത്തരാമെന്ന്. ഇല്ലെങ്കിൽ..." അവൾ ചിരിച്ചു. "'അപ്പോൾ പറയാം' എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ പറയാം."
"എന്താ?"
അവൾ അവന്റെ കവിളിൽ ഒരു കൈ വെച്ച്, അവന്റെ കണ്ണിലേക്ക് നോക്കി. "ഞാൻ ഇത് ഒരിക്കലും വിൽക്കില്ല. ഇത് നമ്മുടെ വീടാ. നമ്മുടെ കഫേ, നമ്മുടെ മുറ്റം, നമ്മുടെ മഴ. ഞാൻ ജയിച്ചതിന്റെ സമ്മാനം, ഒരു ജീവിതകാലം മുഴുവൻ നീ എന്റെ കൂടെ."
"അത് ഒരു സമ്മാനമല്ല, മീരേ." അവൻ ചിരിച്ചു. "അത് എന്റെ ഏറ്റവും വലിയ ആഗ്രഹമാ."
"അപ്പോൾ നമ്മൾ രണ്ടുപേരും ജയിച്ചു."
"അപ്പോൾ നമ്മൾ രണ്ടുപേരും ജയിച്ചു."
അവൾ അവന്റെ നെഞ്ചിൽ ചാഞ്ഞ് ഒരു നിമിഷം കണ്ണടച്ചു. പിന്നെ പതുക്കെ അവളുടെ വിരലുകൾ അവന്റെ ഷർട്ടിന്റെ ബട്ടണിൽ തൊട്ടു.
"ഡോക്ടർ ഇപ്പോൾ എല്ലാം അനുവദിച്ചിട്ട് മാസങ്ങളായി," അവൾ ഒരു കുസൃതിച്ചിരിയോടെ മന്ത്രിച്ചു. "പക്ഷേ ഇന്ന് രാത്രി ആദ്യമായി മഴ നല്ലോണം ഉറങ്ങി. നിനക്ക് അറിയാമോ ഇതിന്റെ അർത്ഥം?"
"എന്താ?"
"ഇന്ന് രാത്രി ഒരു ശബ്ദവും ഒഴിവാക്കണ്ട എന്ന്." അവൾ അവന്റെ കഴുത്തിൽ ചുണ്ടമർത്തി, ഒരു നേർത്ത കടിയോടെ. "ഇന്ന് ഞാൻ നിന്നെ ഒട്ടും വെറുതെ വിടില്ല."
അവന്റെ ചുണ്ടിൽ
💬 Comments
View all comments