Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
ഇന്നേവരെ അതൊന്നും കൈയോണ്ടു തൊട്ടിട്ടു പോലും ഇല്ല ( ഞാൻ നിന്ന് ഉരുകി )
മീനാക്ഷി (ചിരിച്ചു ): അല്ലെങ്കിലും അതൊക്കെ അരവിന്ദേട്ടന്റെ പേർസണൽ കാര്യങ്ങൾ അല്ലേ , ഞാൻ എന്തിനാ അതിലൊക്കെ ഇടപെടണെ .
അവൾ അത് വിശ്വസിച്ചില്ല എന്നതിനേക്കാൾ ഉണ്ണിയേട്ടൻ എന്ന വിളിപോയി എന്നതാണ് എന്നെ വളരെ വിഷമിപ്പിച്ചത്
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി .
നെയ്ഒഴിച്ച് കടുകും ഉള്ളി മുളക് കുറച്ചു കാരറ്റ് അണ്ടിപരിപ്പും വാട്ടി നല്ല മണം പരന്നപോൾ , അതിലേക്കു വെള്ളം ഒഴിച്ചു , അപ്പോൾ ഉണ്ടായ ശബ്ദത്തിൽ ഞെട്ടിയ മീനാക്ഷി , അത്ര നേരം എന്നോട് മിണ്ടാതെ , ജനലരികിൽ ഞാൻ സ്ഥിരം പക്ഷികൾക്ക് വെക്കാറുള്ള വെള്ളത്തിനരികിൽ വന്നിരിക്കുന്ന പലനിറത്തിലുള്ള കിളികളെ നോക്കി എന്തോ ചിന്തിച്ചിരിക്കുക ആയിരുന്നു . പച്ച,മഞ്ഞ,ചുവപ്പു കടും നിറങ്ങളിൽ ഉള്ള കുഞ്ഞു കിളികൾ അവയെ കാണാൻ തന്നെ നല്ല ചേലാണ് .
അവൾ പതിയെ നടന്നു വന്നു എന്റെ അടുത്തു നിന്നു . അവളുടെ സ്വർണ വർണ്ണമുള്ള മുഖത്തു കുങ്കുമ രാശികൾ പടർന്നിരുന്നു, ആ കുഞ്ഞു നുണകുഴികൾ കാണാനേ ഇല്ല. അലസമായി വീണുകിടക്കുന്ന മുടിയിഴകളെ കാറ്റു അപഹരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് , അത് അവളെ അലോസര പെടുത്തുന്നും ഉണ്ട് . ഇടയ്ക്കിടയ്ക്ക് കാറ്റിന്റെ നിരാശപ്പെടുത്തി അവളതിനെ ആ നേർത്ത ചെവിക്കു പിന്നിൽ ഒളിച്ചു വയ്ക്കാൻ നോക്കുന്നുണ്ട്, ഈ പോരാട്ടം തുടർന്ന് നടന്നു കൊണ്ടേ ഇരുന്നു .
ഈ മൂടോന്നു മാറ്റാൻ ഞാൻ തിളച്ച വെള്ളത്തിൽ അല്പം ഉപ്പിട്ട് ഇളക്കി
💬 Comments
View all comments