Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
എങ്കിലും ഇറക്കം കൂടുതൽ ഉണ്ട്, താഴെ അവിടവിടെ പിന്നിയ ബ്ലൂ ആംഗിൾ ലെങ്ത് ജീൻസ് ആണ്. കോളജിലേക്ക് ആയിരിക്കില്ല, അവിടേക്കു അവൾ സാരി ഉടുത്തേ പോയികണ്ടിട്ടുളളൂ. എന്തായാലും സിനിമ നടിമാർക്കു പോലും എന്റെ മീനാക്ഷിക്കൊത്തു ഭംഗി ഇല്ല, അതെനിക്കൊറപ്പാ. ഞാൻ സോഫയിൽ കൈമുട്ടു കുത്തി തല അതിൽ താങ്ങിനിർത്തി അവളെ നോക്കി.
സാമുദ്രിക ലക്ഷണപ്രകാരം ഇവൾ ശംഖിനിയോ, പത്മിനിയോ, എന്റെ തലയിൽ അപ്പോൾ അതാണ് കടന്നു പോയത്. രാത്രികളിൽ ശംഖിനിയും, പകലവൾ പത്മിനിയുമാകുമോ, ഇത്തരത്തിൽ സ്ത്രീ ശരീരങ്ങളോട് കാലത്തിനനുസരിച്ചു നമുക്ക് വ്യത്യസ്തഭാവങ്ങൾ തോന്നുന്നതെന്താണ്.
“ഉണ്ണിയേട്ടാ എന്താ ഈ ആലോചിച്ചു കിടക്കണെ?”
അവൾ മുന്നിൽ കൈവീശി എന്നെ ചിന്തയിൽ നിന്നുണർത്തി. അവളോട് അതെങ്ങനെ ചോദിക്കാനാണ്, അതുകൊണ്ടു ഞാൻ തിരിച്ചൊരു ചോദ്യം തന്നെ ചോദിച്ചു.
“എങ്ങോട്ടാണ് നീ ഇത്ര രാവിലെത്തന്നെ?”
“ശ്രീ വിളിച്ചിരുന്നു, അവൻ അടുത്തയാഴ്ച്ചവരും, അവനു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫെസ്സർ ആയി ജോലി ശരിയായിട്ടുണ്ട്. ഇവിടെ വന്നു മാര്യേജ് രജിസ്റ്റർ ചെയ്താൽ എനിക്കും വിസക്ക് പ്രശ്നം ഉണ്ടാവില്ലന്ന തോന്നണത്. നമ്മുടെ രജിസ്ട്രറേൻ കാലാവധി അടുത്ത ആഴ്ച തീരല്ലേ? അപ്പൊ ഒപ്പിടാൻ പോവാതിരുന്നാൽ ക്യാൻസൽ ആവില്ലേ? അതിനു ശേഷം അപ്ലിക്കേഷൻ കൊടുക്കാമെന്ന അവൻ പറഞ്ഞെ.”
തിരക്കിട്ടു ഒരുങ്ങുന്നതിനിടയിൽ എന്നെ നോക്കാതെ ഇത്രയും പറഞ്ഞു, അവൾ എന്റെ നേരെ തിരിഞ്ഞു.
എന്റെ തല കറങ്ങുക ആയിരുന്നു. തലക്ക് ആരോ കല്ലുപൊട്ടിക്കുന്ന കൂടം കൊണ്ട് അടിച്ചപോലെ ഞാൻ പകച്ചിരുന്നു. കരയണോ, ചിരിക്കണോ എന്നെനിക്കു പിടികിട്ടുന്നില്ല. എഴുന്നേൽക്കണ്ടായിരുന്നു, മിണ്ടാതെ കിടന്ന മതിയായിരുന്നു, ഇനി കിടന്നാലോ, ഏയ് നടക്കില്ല, അവൾക്കു എനെറെ മുഖം കണ്ടാൽ എല്ലാം പിടികിട്ടും.
ഇതെന്നെങ്കിലും ഉണ്ടാവുമെന്നെനിക്കു അറിയാമായിരുന്നു, എങ്കിലും അതിനെ എങ്ങനെ നേരിടുമെന്ന് ഞാൻ ആലോചിച്ചു വച്ചിരുന്നില്ല. ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവൾക്കു എന്റെ മുഖം മാറിയത് കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന വ്യഥ മനസ്സിലായിട്ടാണെന്നു തോന്നുന്നു, വന്നെനിക്കു താഴെയിരുന്നു, സോഫയിൽ താടിവച്ച് എന്റെ മുഖത്തേക്ക് കുട്ടികളെപ്പോലെ നോക്കിയിരുന്നു.
“പോകാൻ എനിക്കും വിഷമം ഉണ്ട്, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചതു, സന്തോഷിച്ചത് ഉണ്ണിയേട്ടന്റെ ഒപ്പം ഉണ്ടായ ദിവസങ്ങളാ. മരിച്ചാലും
💬 Comments
View all comments