0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

ചാടി അടുത്തേയ്ക്കു വന്നു

" മോനെ നിന്റെ റൂമാണല്ലേ ഇത്, ഞങ്ങൾ ഹോട്ടലിലേക്കു മാറിക്കോളാം എന്ന് പറഞ്ഞതാ, നിന്റെ അച്ഛൻ സമ്മതിക്കണ്ടേ.!"

" അയ്യോ അതിനെന്താ അച്ഛാ, എന്റെ റൂമെന്നു പറഞ്ഞാൽ അച്ഛന്റെയും കൂടിയല്ലേ.!"

ഒരു ചിരി വാരിവിതറി തള്ളി, ഒന്നുല്ലെലും എന്റെ തന്തയുടെ അല്ലേ ഞാൻ വിത്ത്.!

ഞാൻ ഒരു വിരിയുമെടുത്തു ടെറസ്സിലേയ്ക്ക് വിട്ടു, അവിടെയെങ്കിലും സമാധാനം കിട്ടുമല്ലോ.!

ടെറസിലെത്തിയ എന്റെ കണ്ണ് പിന്നെയും തള്ളി,!

എന്റെ അമ്മാവൻമാരുടെ കാക്കിരിപീക്കിരി അടക്കം എല്ലാ മക്കളും ഉണ്ട്, ആകെ ഒച്ചപ്പാടും ബഹളവും.,!

ഇതിനിടയിൽ ഒരു കൂട്ടർ അന്താക്ഷരി കളി തുടങ്ങി,

അന്താക്ഷരിയെന്നു പറഞ്ഞാൽ ഇതാണ് മക്കളെ അന്താക്ഷരി, കാക്ക കൂട്ടിൽ കല്ലിടുമ്പോഴുള്ള അവസ്ഥയെക്കാൾ ഭീകരം,

ഓരോ പാട്ടുകേൾക്കുമ്പോഴും ആ പാടുന്നതിനു എടുത്തു ടെറസിന്റെ മുകളിൽ നിന്ന് പെറുക്കി നിലത്തിട്ടാലോ എന്നുപോലും ചിന്തിച്ചുപോയി.!

ഇതിങ്ങൾക്കൊന്നും ഉറക്കവുമില്ലേ എന്റെ ദൈവമേ.?!

അന്നത്തെ ആ രാത്രി ഞാൻ പകുതി ഉറക്കവും പകുതി ഇരുപ്പുമായി എങ്ങനെയോ വെളുപ്പിച്ചു.!

പകൽ എപ്പോഴോ ആണ് ഞാൻ ഒന്ന് മയങ്ങിയത്.!

വെളിച്ചം ഇരച്ചു കയറുന്നതെ ഉണ്ടായിരുന്നുള്ളു,

കുട്ടികളെയെല്ലാം പെറുക്കിയെടുക്കാനും റെഡി ആക്കാനുമായി ആകെ ബഹളമയം,

എനിയ്ക്ക്കാണേൽ ഇപ്പോഴാണ് ഒന്ന് മയങ്ങാൻ പറ്റിയത് തന്നെ.!

എന്റെ ദൈവമേ എന്റെ ജീവിതം കോഞ്ഞാട്ട ആയോ.?

പാതിമയക്കത്തിലും, പകുതി ഭ്രാത്തിലും മൂടിപുതച്ച ഷീറ്റിനുള്ളിൽ നിന്ന് തലയിട്ടു നോക്കി,! എല്ലാവരും ബഹളമയം,!

ഈ ടെറസ്സിൽ നിന്ന് എങ്ങാനും ചാടി ചത്താലോ എന്റെ ദൈവമേ.?

" ഡാ നീ ഇവിടെ മൂടിപ്പുതച്ചു കിടക്കാണോ, താഴേക്കു വന്നു റെഡി ആവട,,.!"

എന്റെ 'അമ്മ എന്നെ ആ

💬 Comments

View all comments