Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
പറഞ്ഞതാവുമല്ലേ.?
അച്ഛനെ പിന്നെയും നോക്കി, പുള്ളിയുടെ കണ്ണിലെ നിശ്ചയധാർട്യം എന്നെ കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം ബോധിപ്പിച്ചു,! കുടുംബ പാര്യമ്പര്യത്തിനേക്കാളും സുരേന്ദ്രനമ്മാവന്റെ മുന്നിൽ മകൻ കാരണം തല കുനിച്ചു നില്ക്കാൻ എന്റെ അച്ഛൻ ഒരിക്കലും തയ്യാറാവില്ല.!
അത് കട്ടായം.! പുള്ളി പറഞ്ഞത് ചെയ്തിരിക്കും.!!!
പെട്ടിരിക്കുന്നു.! ചെകുത്താനും കടലിനും ഇടയിൽ.!
സമയം അപ്പോഴേക്കും പത്തു മണിയോട് അടുത്തിരുന്നു,
സുരേന്ദ്രനച്ചൻ വന്നവർക്കെല്ലാം താമസിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഇതിനകം തന്റെ മാനേജറെ കൊണ്ട് ശെരിയാക്കിയിരുന്നു, ആൾകാർ ഓരോരുത്തരായി ഞങ്ങളോട് പറഞ്ഞു ഒഴിഞ്ഞു പോയി തുടങ്ങി.,
വീട്ടിൽ ആവസാനം കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളും എന്റെ കൂട്ടുകാരും മാത്രമായി,
എനിയ്ക്കു ഒരു ചെറുതെങ്കിലും അടിക്കണം എന്നുണ്ട് പക്ഷെ എല്ലാത്തിന്റെയും സെൻട്രൽ അട്ട്രാക്ഷൻ ഞാൻ ആയതുകൊണ്ട് ഒന്നും നടക്കുന്നില്ല.,
ഉറ്റ കൂട്ടുകാരായ ആൽബിയും വിപിയും അടക്കമുള്ളവർ വെള്ളം കളി ജോറായി നടത്തുന്നു,
നിസ്സഹാനായി അവിടെത്തന്നെ നിന്നു.!
കുറച്ചു കഴിഞ്ഞു സനു അടുത്തേയ്ക്കു വന്നു.
" മോനെ നീ ഇന്ന് മിക്കവാറും ടെറസിൽ ആവും കിടക്കുന്നതു, നിന്റെ മുറിയാ അച്ഛൻ സുരേന്ദ്രനമ്മാവനും കുടുംബത്തിനും വിട്ടു കൊടുത്ത്, വീണച്ചേച്ചി എന്റെ കൂടെയ ഇന്ന് കൂടുന്നത്.!"
എനിയ്ക്കു സന്തോഷമായി.! ആകെ എനിയ്ക്കെന്നു പറയാൻ ഉണ്ടായിരുന്ന ഒരു സ്ഥലം ആയിരുന്നു ആ മുറി, അങ്ങനെ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി.!
അവളോട് ഒന്നും മിണ്ടാതെ എന്റെ റൂമിലേയ്ക്ക് പോയി, ഒരു വിരിയും തലയിണയും എങ്കിലും എടുക്കാമല്ലോ.!
എന്റെ റൂമിലെ കട്ടിലിൽ അച്ഛൻ സ്ഥാനം പിടിച്ചിരിക്കുന്നു, ഡബിൾ കോട്ട് കട്ടിലാണ്.! ഒരു വശത്തു അഭിയും അംബിക അമ്മായിയും, എന്നെ കണ്ട പാടെ പുള്ളി
💬 Comments
View all comments