Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
പറഞ്ഞു പുള്ളി എന്നെ മാറ്റിനിർത്തി
എന്റെ അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന അവൻ പെട്ടെന്ന് മാറി
" എടാ മനു, എനിക്ക് നിന്നെ നന്നായിട്ടറിയാം, എന്തുകൊണ്ടോ ഇപ്പൊ ഇങ്ങനെയെല്ലാം സംഭവിച്ചുപോയി, നീ ഇനി എന്നെയും നിന്റെ അമ്മയെയും വിഷമിപ്പിച്ചതുപോലെ വല്ലതും ആണ് നിന്റെ മാനസിലെങ്കിൽ, നിനക്ക് സുരേന്ദ്രനെ നന്നായിട്ടറിയില്ലാത്തതു കൊണ്ടാണ്, അവനു ഈ കാണുന്നപോലെത്തെ മാത്രമല്ലാത്ത ഒരു സ്വഭാവം കൂടിയുണ്ട്, നിന്നെ വെട്ടിനുറുക്കി കഷ്ണങ്ങൾ ആകും അവൻ, പക്ഷെ നീ ഒരു കാര്യത്തിൽ പേടിയ്ക്കേണ്ട അങ്ങനെ ഒരിക്കലും ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല,! അതിനു മുന്നേ എനിയ്ക്കു സർവീസ് വിരമിച്ചപ്പോൾ കിട്ടിയ പിസ്റ്റൾ ഇപ്പോഴും നിറ തിരയുമായി എന്റെ കയ്യിൽ ഉണ്ട്, ആർക്കും വേണ്ടാത്ത ഒരുത്തനായി നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.!"
പുള്ളി ഇത്രയും പറഞ്ഞു ആ കൊമ്പൻ മീശ ഒന്നുകൂടി ഒന്ന് മുറുക്കി.!
പിന്നെയും മറ്റുള്ളവരെ കാണിക്കാനെന്ന പോലെ ചിരിച്ചുകൊണ്ട് തുടർന്നു
" മോന് ഞാൻ പറഞ്ഞത് മനസിലായി കാണുമല്ലോ, വീണ നമ്മുടെ വീട്ടിലേയ്ക്കു കയറിവന്ന പെണ്ണാണ്, അതും അന്തസ്സായി, അവളെ പൊന്നുപോലെ നോക്കേണ്ടത് എന്റെ കടമ കൂടിയാണ്, അവൾക്കു എന്തേലും ബുദ്ധിമുട്ടുണ്ടായാൽ ആ തോക്കു ഉപയോഗിക്കാൻ എനിയ്ക്കു ഒരു മടിയുമില്ല.!"
എന്നെ മറ്റുള്ളവരെ കാണിക്കാനെന്നപോലെ പിന്നെയും കെട്ടിപിടിച്ചു ചിരിച്ചുകൊണ്ട് അച്ഛൻ പിന്മാറി
എന്റെ ദൈവമേ ഇവരെല്ലാം കൂടി എന്ത് ഉദ്ദേശിച്ചിട്ടാണ്, ഞാൻ അവളെ എന്ത് കോപ്പു ചെയ്യാനാണ്.? ഇനിയിപ്പോ അവളുടെ ഈ ഹുങ്കിന് ബലമായി ഒരു തീരുമാനം ഉണ്ടാക്കിയാൽ,.?? അവളെങ്ങാനും കരഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കിയാൽ,.?? ഇങ്ങേരു എന്റെ നെഞ്ചത്ത് വെടിയുണ്ട കേറ്റുമോ.?
ഏഹ് ചുമ്മാ തമാശ
💬 Comments
View all comments