0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

പറ്റിയത് തന്നെ.!

എന്റെ ദൈവമേ എന്റെ ജീവിതം കോഞ്ഞാട്ട ആയോ.?

പാതിമയക്കത്തിലും, പകുതി ഭ്രാത്തിലും മൂടിപുതച്ച ഷീറ്റിനുള്ളിൽ നിന്ന് തലയിട്ടു നോക്കി,! എല്ലാവരും ബഹളമയം,!

ഈ ടെറസ്സിൽ നിന്ന് എങ്ങാനും ചാടി ചത്താലോ എന്റെ ദൈവമേ.?

" ഡാ നീ ഇവിടെ മൂടിപ്പുതച്ചു കിടക്കാണോ, താഴേക്കു വന്നു റെഡി ആവട,,.!"

എന്റെ 'അമ്മ എന്നെ ആ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതെ പോയ ഒരാളെ കണ്ടുകിട്ടിയ പോലെ സന്തോഷത്തിൽ അടുത്തേയ്ക്കു വന്നു വിളിച്ചു

" ഇത്ര രാവിലെ ഇതെല്ലാം കൂടി എങ്ങോട്ടാ.!"

കാര്യം മനസിലാവാതെ അമ്മയെ നോക്കി

" ആ ഇന്ന് തന്നെ നമ്മുടെ ഭാഗ്യത്തിന് നല്ലൊരു മുഹൂർത്തം നമ്മുടെ കുടുംബ ജോത്സ്യൻ കുറിച്ചുതന്നു, ഇന്ന് പത്തിനും പത്തരയ്ക്കും ഇടയ്ക്കു മുഹൂർത്തം, വലിയ ചടങ്ങായൊന്നുമല്ല നമ്മുടെ ബന്ധുക്കളെല്ലാം ഇപ്പൊ ഇവിടെ ഉണ്ടല്ലോ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ എന്റെ കണ്ണന്റെ നടയിൽ നീ താലി ചരട് മാറ്റി സ്വർണത്തിലേയ്ക്ക് കെട്ടുന്നു അത്ര തന്നെ,.!"

'അമ്മ എന്തോ വലിയ കാര്യം പറഞ്ഞപോലെ പറഞ്ഞുനിർത്തി

പിന്നെയും അവളെ കെട്ടണമോ.! ദൈവമേ.!

'അമ്മ എന്നെ പിന്നെയും പിടിച്ചുവലിച്ചു താഴെ കൊണ്ട് പോയി,

എല്ലാ മുറിയിലും ഒരു ജാഥയ്ക്കുള്ള ആളുണ്ട്,!

'അമ്മ എന്നെ സനുവിന്റെ റൂമിലേയ്ക്ക് കൊണ്ടുപോയി.

'അമ്മ ഒന്നുമുട്ടിയപ്പോഴേക്കും സനു വന്നു വാതിൽ തുറന്നു.!

അവൾ ഒരു ചുവന്ന സാരിയിൽ അതി സുന്ദരിയായിരിക്കുന്നു,

എന്റെ കുഞ്ഞുപെങ്ങളെ കണ്ടു എനിയ്ക്കു അത്ഭുതം തോന്നി.!

'അമ്മ എന്നെ അകത്തേയ്ക്കു കയറ്റി

" എങ്ങനെ ഉണ്ടെടാ,." സാനു പെട്ടെന്ന് തിരിഞ്ഞും മറിഞ്ഞും നിന്ന് എന്നെ കാണിച്ചു

" അടിപൊളി, നീ സാരിയുടുത്തപ്പോൾ പണ്ടത്തെ ആ വൃത്തികേട് മാറിക്കിട്ടി.!"

" പോടാ പട്ടി.!" അവളെന്നോട് ഗർവിച്ചു.!

"ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടും, ആ വീണ കേൾക്കണ്ട ഇതൊക്ക, ചേട്ടന്റെയും അനിയത്തിയുടെയും ഗുണം,.!"

'അമ്മ പെട്ടെന്ന് ഇടയിൽ കയറി

അപ്പോഴാണ് കുളിമുറിയിൽ വെള്ളം വീഴുന്ന ഒച്ചകേട്ടതു, ആഹാ ആ ഭദ്രകാളി അപ്പൊ കുളിക്കാണോ.?

" എടി സനു നിന്റെ ഒരുക്കമെല്ലാം കഴിഞ്ഞില്ലേ, എന്ന നീ വന്നേ, വീണ കുളിച്ചു കഴിയുമ്പോൾ അവൻ റെഡി

💬 Comments

View all comments