Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
അതിൽകൂടുതലും ഞങ്ങളെ കൊണ്ട് നല്കാൻ പറ്റുമെന്നാണ് ഞങ്ങളുടെ വിശ്വാസം, പിന്നെ നിനക്ക് അത്ര നിർബന്ധമാണെങ്കിൽ മകളുടെ പേരിൽ, അതും വീണയുടെ പേരിൽ മാത്രം, ഒരു ബാങ്ക് അക്കൗണ്ടിൽ നിനക്ക് ഇഷ്ടമുള്ളത് നൽകാം, അത് അവൾക്കു ഉപകാരപ്രദമായ രീതിയിൽ അവർ കൈകാര്യം ചെയ്യട്ടെ.! എന്താ ഞാൻ പറഞ്ഞതല്ലേ അതിന്റെ ശെരി.?!"
അച്ഛൻ ഇത് പറഞ്ഞു നിർത്തി,!
എനിയ്ക്കു കുറെ നാളുകൾക്കു ശേഷം ആദ്യമായി പുള്ളിയോട് ബഹുമാനം തോന്നിയ നിമിഷം.!
സുരേന്ദ്രമ്മാവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു
" എല്ലാം എന്റെ മകളുടെ ഭാഗ്യം.!"
പുള്ളി പെട്ടെന്ന് എന്റെ അച്ഛനെ കെട്ടിപിടിച്ചു
എന്റെ 'അമ്മ വന്നു വീണയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി.!
" സുരേന്ദ്ര, പിന്നെ ഒരു അഭ്യർത്ഥന ഉണ്ട്, നിങ്ങൾ എല്ലാവരും രണ്ടു ദിവസം കഴിഞ്ഞുള്ള ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ പരുപാടിയും കഴിഞ്ഞു, ഇവിടെ നിന്നിട്ടേ പോവാൻ പാടുള്ളു.!"
അച്ഛൻ പറഞ്ഞു നിർത്തി
" അത് പിന്നെ പറയാൻ ഉണ്ടോ ചേട്ടാ, ഞങ്ങൾ എല്ലാം കഴിഞ്ഞിട്ടേ ഇനി മടക്കമുള്ളൂ, ചിലവെല്ലാം എന്റെ വക.!"
സുരേന്ദ്രനച്ചൻ വളരെ ഉത്സാഹവാൻ ആയി എണീറ്റു.!
അവിടെ മൊത്തത്തിൽ ഒരു സന്തോഷമയം.!
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം തമാശയെല്ലാം പറഞ്ഞു മാറി,
എനിയ്ക്കു മാത്രം എന്ത് പറയണം എന്ത് ചെയ്യണം എന്നൊരു എത്തും പിടിയുമില്ല .!
'ഇനിടയിൽ രുക്മിണി അമ്മായി എന്റെ അടുക്കൽ വന്നു, അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ആണ്, ഞാനുമായി നല്ല കമ്പനി ആണ് അമ്മായി
" എടാ ശാന്തി മുഹൂർത്തം അടക്കം എല്ലാം ഇനി ഇവിടുത്തെ ചടങ്ങുകൂടി കഴിഞ്ഞിട്ടേ കാണുള്ളൂട്ടോ, ആക്രാന്തം
💬 Comments
View all comments