0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

ഇങ്ങനെയെല്ലാം സംഭവിച്ചുപോയി, നീ ഇനി എന്നെയും നിന്റെ അമ്മയെയും വിഷമിപ്പിച്ചതുപോലെ വല്ലതും ആണ് നിന്റെ മാനസിലെങ്കിൽ, നിനക്ക് സുരേന്ദ്രനെ നന്നായിട്ടറിയില്ലാത്തതു കൊണ്ടാണ്, അവനു ഈ കാണുന്നപോലെത്തെ മാത്രമല്ലാത്ത ഒരു സ്വഭാവം കൂടിയുണ്ട്, നിന്നെ വെട്ടിനുറുക്കി കഷ്ണങ്ങൾ ആകും അവൻ, പക്ഷെ നീ ഒരു കാര്യത്തിൽ പേടിയ്ക്കേണ്ട അങ്ങനെ ഒരിക്കലും ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല,! അതിനു മുന്നേ എനിയ്ക്കു സർവീസ് വിരമിച്ചപ്പോൾ കിട്ടിയ പിസ്റ്റൾ ഇപ്പോഴും നിറ തിരയുമായി എന്റെ കയ്യിൽ ഉണ്ട്, ആർക്കും വേണ്ടാത്ത ഒരുത്തനായി നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.!"

പുള്ളി ഇത്രയും പറഞ്ഞു ആ കൊമ്പൻ മീശ ഒന്നുകൂടി ഒന്ന് മുറുക്കി.!

പിന്നെയും മറ്റുള്ളവരെ കാണിക്കാനെന്ന പോലെ ചിരിച്ചുകൊണ്ട് തുടർന്നു

" മോന് ഞാൻ പറഞ്ഞത് മനസിലായി കാണുമല്ലോ, വീണ നമ്മുടെ വീട്ടിലേയ്ക്കു കയറിവന്ന പെണ്ണാണ്, അതും അന്തസ്സായി, അവളെ പൊന്നുപോലെ നോക്കേണ്ടത് എന്റെ കടമ കൂടിയാണ്, അവൾക്കു എന്തേലും ബുദ്ധിമുട്ടുണ്ടായാൽ ആ തോക്കു ഉപയോഗിക്കാൻ എനിയ്ക്കു ഒരു മടിയുമില്ല.!"

എന്നെ മറ്റുള്ളവരെ കാണിക്കാനെന്നപോലെ പിന്നെയും കെട്ടിപിടിച്ചു ചിരിച്ചുകൊണ്ട് അച്ഛൻ പിന്മാറി

എന്റെ ദൈവമേ ഇവരെല്ലാം കൂടി എന്ത് ഉദ്ദേശിച്ചിട്ടാണ്, ഞാൻ അവളെ എന്ത് കോപ്പു ചെയ്യാനാണ്.? ഇനിയിപ്പോ അവളുടെ ഈ ഹുങ്കിന് ബലമായി ഒരു തീരുമാനം ഉണ്ടാക്കിയാൽ,.?? അവളെങ്ങാനും കരഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കിയാൽ,.?? ഇങ്ങേരു എന്റെ നെഞ്ചത്ത് വെടിയുണ്ട കേറ്റുമോ.?

ഏഹ് ചുമ്മാ തമാശ പറഞ്ഞതാവുമല്ലേ.?

അച്ഛനെ പിന്നെയും നോക്കി, പുള്ളിയുടെ കണ്ണിലെ നിശ്ചയധാർട്യം എന്നെ കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം ബോധിപ്പിച്ചു,! കുടുംബ പാര്യമ്പര്യത്തിനേക്കാളും സുരേന്ദ്രനമ്മാവന്റെ മുന്നിൽ മകൻ കാരണം തല കുനിച്ചു നില്ക്കാൻ എന്റെ അച്ഛൻ ഒരിക്കലും തയ്യാറാവില്ല.!

അത് കട്ടായം.! പുള്ളി പറഞ്ഞത് ചെയ്തിരിക്കും.!!!

പെട്ടിരിക്കുന്നു.! ചെകുത്താനും കടലിനും ഇടയിൽ.!

സമയം അപ്പോഴേക്കും പത്തു മണിയോട് അടുത്തിരുന്നു,

സുരേന്ദ്രനച്ചൻ വന്നവർക്കെല്ലാം താമസിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഇതിനകം തന്റെ മാനേജറെ കൊണ്ട് ശെരിയാക്കിയിരുന്നു, ആൾകാർ ഓരോരുത്തരായി ഞങ്ങളോട് പറഞ്ഞു ഒഴിഞ്ഞു പോയി തുടങ്ങി.,

വീട്ടിൽ ആവസാനം കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുക്കളും എന്റെ കൂട്ടുകാരും മാത്രമായി,

എനിയ്ക്കു ഒരു ചെറുതെങ്കിലും അടിക്കണം എന്നുണ്ട്

💬 Comments

View all comments