0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

പിടിയുമില്ല .!

'ഇനിടയിൽ രുക്മിണി അമ്മായി എന്റെ അടുക്കൽ വന്നു, അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ആണ്, ഞാനുമായി നല്ല കമ്പനി ആണ് അമ്മായി

" എടാ ശാന്തി മുഹൂർത്തം അടക്കം എല്ലാം ഇനി ഇവിടുത്തെ ചടങ്ങുകൂടി കഴിഞ്ഞിട്ടേ കാണുള്ളൂട്ടോ, ആക്രാന്തം അരുത്.!"

അമ്മായി എന്നെനോക്കി കണ്ണിറുക്കി, വീണയെ ഒന്ന് തട്ടി, വീണ നാണം വന്നപോലെ തലകുമ്പിട്ടു ചിരിച്ചു. ഇവളിതെന്തു ഭാവിച്ചാ.?

അമ്മായിയോട് എന്ത് പറയണം എന്നറിയാതെ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

വിപി മാത്രം പെട്ടെന്ന് പൊട്ടിവന്ന ചിരി അടക്കിപിടിച്ചു.! അവനെനോക്കി കണ്ണുരുട്ടി.! എനിയ്ക്കു ഇവരുടെ എല്ലാം ഈ വെപ്രാളം കണ്ടാൽ മനസ്സിലാവുന്നുണ്ട് പക്ഷെ ഈ വീണയുടെ പെരുമാറ്റം, അവൾ എന്ത് ഉദ്ദേശിച്ചിട്ടാണ്.?

അവൾ എന്നോട് പറയുന്നത് ഒരു കാര്യം പക്ഷെ ചെയ്യുന്നത് മറ്റൊരു കാര്യം,! അവളുടെ ഈ ഗൂഢഉദ്ദേശത്തോടെയുള്ള പെരുമാറ്റം എന്നെ ആകെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു.!, മറ്റുള്ളവരോടുള്ള പെരുമാറ്റം കാണുമ്പോൾ അവൾ ഈ കല്യാണത്തിനോട് അനുഭാവം കാണിക്കുന്ന പോലെ എനിയ്ക്കു തോന്നും,! പക്ഷെ ആരും ചുറ്റുമില്ലാത്തപ്പോൾ അവൾ പറയുന്ന കാര്യങ്ങൾ മറ്റെന്തോ എല്ലാം എന്നോട് പറയുന്നു,!

ആശയകുഴപ്പത്തിനേക്കാളും ഇനി മുന്നോട്ടുള്ള എന്റെ ജീവിതത്തിലും ഈ അപകടകരമായ സ്ഥിരതയില്ലായ്മ ഉണ്ടകുമോ.! എനിക്ക് വീണയെ ഒരു രീതിയിലും വായിച്ചെടുക്കാൻ സാധിക്കുന്നില്ല.!

പെണ്ണുങ്ങൾ ഇത്ര സങ്കീർണമായ ജീവികളാണോ.!?

എന്റെ ചിന്തകൾ പലവിധത്തിൽ കാടുകയറി, വീണയെ ഒന്ന് നോക്കി, എന്റെ അമ്മയടക്കം എല്ലാവരും അവളുടെ ചുറ്റും കൂടി എന്തെല്ലാമോ പറയുന്നു, വീണയും സന്തോഷത്തോടെ എന്തെല്ലാമോ മറുപടി പറയുന്നു.!

വിപിയെ അടുത്തേയ്ക്കു വിളിച്ചു

" എടാ ആൽബി സാധനം കൊണ്ടുവന്നോ,.?"

എനിയ്ക്കു തല അകെ പെരുത്ത് തുടങ്ങിയിരുന്നു

" അവൻ വന്നു എല്ലാര്ക്കും പുറകിൽ സാധനം കൊടുത്തോണ്ടിരിക്കാണ്..!"

" എന്ന വാ നമുക്ക് അങ്ങോട്ട് പോകാം.!"

ഞാൻ അവനെ തള്ളി

" എങ്ങോട്ടു പോകാമെന്നു.?"

എന്റെ അച്ഛൻ ഞങ്ങളെ തടഞ്ഞു,

വിപിയോടു പോയിവരാൻ പറഞ്ഞു പുള്ളി എന്നെ മാറ്റിനിർത്തി

എന്റെ അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന അവൻ പെട്ടെന്ന് മാറി

" എടാ മനു, എനിക്ക് നിന്നെ നന്നായിട്ടറിയാം, എന്തുകൊണ്ടോ ഇപ്പൊ

💬 Comments

View all comments