Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
അന്ന് 'അമ്മ അത് ഊരി മേടിച്ചതാണ്.! പിന്നെ ആകെയുള്ള സ്വർണം 'അമ്മ തന്ന ഏലസ്സാണ്, അത് വിക്കാൻ പറ്റാത്തതുകൊണ്ട് ഇപ്പോഴും ഇട്ടുനടക്കുന്നു.!
ഈ ഇരുനൂറു പവനോക്കെ ഇവള് എങ്ങനെ ഇട്ടുനടക്കും.?
പിന്നെ അമ്പതു ലക്ഷം രൂപ.! ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് ഒന്നര ലക്ഷമാണ് അതും കോളേജ് ഫീസ്.!
ഇങ്ങേർക്ക് പൈസ കാരണം വട്ടായോ>?
" സുരേന്ദ്ര, വിഷമം തോന്നരുത്, എനിയ്ക്കതു എതിർക്കേണ്ടി വരും, നമ്മൾ ഏറ്റവും കൂടുതൽ വെറുക്കണ്ട ഒന്നാണ് പെണ്ണിനെ വിൽപ്പന ചരക്കുപോലെ ആക്കുന്ന ഈ സ്ത്രീധനം പരുപാടി.! സുരേന്ദ്രൻ വേറെന്തു പറഞ്ഞാലും ഞാൻ സമ്മതിക്കും പക്ഷെ ഇത് മാത്രം വേണ്ട, ഞങ്ങള്ക്ക് നീ തങ്ക കുടം പോലത്തെ ഒരു മോളെ തന്നില്ലേ അതുമാത്രം മതി, അവൾക്കു വേണ്ടതും അതിൽകൂടുതലും ഞങ്ങളെ കൊണ്ട് നല്കാൻ പറ്റുമെന്നാണ് ഞങ്ങളുടെ വിശ്വാസം, പിന്നെ നിനക്ക് അത്ര നിർബന്ധമാണെങ്കിൽ മകളുടെ പേരിൽ, അതും വീണയുടെ പേരിൽ മാത്രം, ഒരു ബാങ്ക് അക്കൗണ്ടിൽ നിനക്ക് ഇഷ്ടമുള്ളത് നൽകാം, അത് അവൾക്കു ഉപകാരപ്രദമായ രീതിയിൽ അവർ കൈകാര്യം ചെയ്യട്ടെ.! എന്താ ഞാൻ പറഞ്ഞതല്ലേ അതിന്റെ ശെരി.?!"
അച്ഛൻ ഇത് പറഞ്ഞു നിർത്തി,!
എനിയ്ക്കു കുറെ നാളുകൾക്കു ശേഷം ആദ്യമായി പുള്ളിയോട് ബഹുമാനം തോന്നിയ നിമിഷം.!
സുരേന്ദ്രമ്മാവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു
" എല്ലാം എന്റെ മകളുടെ ഭാഗ്യം.!"
പുള്ളി പെട്ടെന്ന് എന്റെ അച്ഛനെ കെട്ടിപിടിച്ചു
എന്റെ 'അമ്മ വന്നു വീണയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി.!
" സുരേന്ദ്ര, പിന്നെ ഒരു അഭ്യർത്ഥന ഉണ്ട്, നിങ്ങൾ എല്ലാവരും രണ്ടു ദിവസം കഴിഞ്ഞുള്ള ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ പരുപാടിയും കഴിഞ്ഞു, ഇവിടെ നിന്നിട്ടേ പോവാൻ പാടുള്ളു.!"
അച്ഛൻ പറഞ്ഞു നിർത്തി
" അത് പിന്നെ പറയാൻ ഉണ്ടോ ചേട്ടാ, ഞങ്ങൾ എല്ലാം കഴിഞ്ഞിട്ടേ ഇനി മടക്കമുള്ളൂ, ചിലവെല്ലാം എന്റെ വക.!"
സുരേന്ദ്രനച്ചൻ വളരെ ഉത്സാഹവാൻ ആയി എണീറ്റു.!
അവിടെ മൊത്തത്തിൽ ഒരു സന്തോഷമയം.!
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം തമാശയെല്ലാം പറഞ്ഞു മാറി,
എനിയ്ക്കു മാത്രം എന്ത് പറയണം എന്ത് ചെയ്യണം എന്നൊരു എത്തും
💬 Comments
View all comments