Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
" താനിതെന്തു പിച്ചും പേയുമൊക്കെ ആണ് പറയുന്നത്.. കതകിൽ ആരോ മുട്ടുന്നു !"
അവൾ കാര്യം മനസിലാവാതെ എന്നെ നോക്കി
ദൈവമേ അപ്പൊ സ്വപ്നം കണ്ടതാലേ, എത്ര നല്ല സ്വപ്നം അതിനു അങ്ങനൊരു ക്ലൈമാക്സ് നിരീച്ചതെ ഇല്ല.!
സ്വപ്നം കാണുമ്പോൾ പോലും ദുരന്തം ആണല്ലോ എന്റെ ദൈവമേ,!
കുത്തുകിട്ടിയില്ലലോ എന്ന സന്തോഷത്തിലോ, സ്വപ്നത്തിലെങ്കിലും ഒരു കളി നടത്തിയല്ലോ എന്ന സന്തോഷത്തിലോ ചുമ്മാ കട്ടിലിൽ ഇരുന്നു പൊട്ടനെ പോലെ ചിരിച്ചു.!
കതകിൽ ഇപ്പോഴും ആ മുട്ട്
അവൾ ദിവാൻ കോട്ട് പെട്ടെന്ന് ശെരിയാക്കി ഇട്ടു, അവൾ പെട്ടെന്ന് കട്ടിലിൽ വന്നു വിരിയെല്ലാം ചുളുക്കി, എനിയ്ക്കു കാര്യം മനസിലായില്ല.!
അവൾ വാതിൽ തുറക്കാനായി പോയി.! പെട്ടെന്ന്, തിരിഞ്ഞു എന്നെ നോക്കി.,
എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ വന്നു എന്റെ മുടിയെല്ലാം പിടിച്ചു പിന്നി, തലയിൽ പിടിച്ചു അവൾ വാരിയപ്പോൾ എനിയ്ക്കു ചവിട്ടാനുള്ള ദേഷ്യം വന്നു,
അവൾ ശബ്ദം കുറച്ചു എന്നോട് ഷർട് അഴിക്കാൻ പറഞ്ഞു, മിഴിച്ചു അവളെ നോക്കിയപ്പോൾ അവൾ ഷർട്ടിൽ ബലമായി പിടിച്ചു, ഞാൻ തന്നെ അത് അഴിച്ചു മാറ്റി, അവൾ അതൂരി നിലത്തിട്ടു, അവൾ വേഗം അവളുടെ മുടിയും വാരി വിതറി,.!
ഒന്നും മനസിലാവാതെ ഞാനിരുന്നു ,.!
നട്ടുച്ച വട്ടു എന്ന് കേട്ടട്ടുണ്ട്.! ഇതെന്താ പുലർകാല വട്ടോ.?
അവൾ പിന്നെ പോയി വാതിൽ തുറന്നു.!
വാതിലിനു വെളിയിൽ എന്റെ അമ്മയും അമ്മായിമാരും,
അമ്മായിമാർ പെട്ടെന്ന് അവളെ നോക്കി, അവൾ നാണം വന്നെന്നെ മട്ടിൽ തലതാഴ്ത്തി.!
അവർ പെട്ടെന്ന് എന്നെ നോക്കി.!
താഴെ വീണു കിടക്കുന്ന എന്റെ ഷർട്ടിലും,
💬 Comments
View all comments