0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

അവരുടെ മുഖത്തെല്ലാം ചിരിയും, ഒരു മുറുമുറുപ്പും.!

എല്ലാവരുടെയും മുഖത്തു എടാ ഭീകര എന്ന ഭാവം.!

പക്ഷെ അമ്മയുടെ മുഖത്തു മാത്രം ഒരു മാറ്റമില്ല.!

എനിയ്ക്കു അപ്പോഴാണ് കാര്യം കത്തിയത്.!

എടി ഭയങ്കരി.! ഇതായിരുന്നല്ലേ രാവിലെതന്നെ കാട്ടിക്കൂട്ടിയത്.!

ഇവൾ ഞാൻ വിചാരിച്ചതിലും ഭയങ്കരി ആണല്ലോ.!

കക്കാതെ കള്ളൻ പട്ടം കിട്ടിയവന്റെ അവസ്ഥ ആയെനിക്ക്.!

എന്ത് പറയാൻ.!

കിട്ടിയ പുതപ്പു ഒന്നുകൂടി പുതച്ചു പിന്നെയും കിടക്കാൻ ഭാവിച്ചു, അമ്മ പെട്ടെന്ന് റൂമിലേയ്ക്ക് കയറി,

അമ്മായി വീണയെ റൂമിനു വെളിയിലേക്കു ചിരിച്ചുകൊണ്ട് കൊണ്ടുപോയി.!, എനിയ്ക്കു കാര്യം മനസിലായില്ല,

" മനു രാവിലെ അമ്പലത്തിൽ പോവാൻ ഉള്ളതാ നീ എണീറ്റെ,!"

അമ്മയും രുക്മിണി അമ്മായിയും അകത്തേയ്ക്കു കയറി, എന്നെ പിടിച്ചു മാറ്റി പെട്ടെന്ന് 'അമ്മ ബെഡ്ഷീറ്റ് നോക്കി,

അമ്മ ബെഡ്ഷീറ്റ് മൊത്തം പരതി, കൂടെ രുക്മിണി അമ്മായിയും.!

എനിയ്ക്കു കാര്യം മനസിലായില്ല.!

"ചേച്ചി സനു പറഞ്ഞത് ശെരിയാണെന്ന എനിയ്ക്കും തോന്നുന്നത്, ഷീറ്റിൽ ഒരു കറപോലും കാണുന്നില്ല.!"

രുക്മിണി അമ്മായി അമ്മയോട് പറഞ്ഞു,.

"ഏഹ്ഹ്മ്..!" 'അമ്മ ഒന്ന് മൂളുക മാത്രം ചെയ്തു,

രുക്മിണി അമ്മായി എൻറെ അടുക്കൽ വന്നു

" സത്യം പറയടാ ഇന്നലെ ഒന്നും നടന്നില്ലേ.?"

അമ്മായി എന്നെ രൂക്ഷമായി ഒന്ന് നോക്കി

ഞാൻ എന്ത് പറയാൻ ആണ്, ഒന്നും മിണ്ടാതെ തലകുനിച്ചു.

"എന്റെ ദൈവമേ, ഈ കുട്ടികൾ തെന്തു ഭാവിച്ചാ.!"

'അമ്മ കരയുന്ന പോലെ കട്ടിലിലേയ്ക്ക് ഇരുന്നൂ.!

" എന്റെ ചേച്ചി ഒന്ന് മിണ്ടാതിരി, ബാക്കിയുള്ളവരെ കൂടി അറിയിക്കേണ്ട..!"

രുക്മിണി അമ്മായി അമ്മയെ പിടിച്ചുകൊണ്ടു പുറത്തേയ്ക്കു പോയി,

'അമ്മ പോകുന്ന വഴി

💬 Comments

View all comments