0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

മൊബൈൽ എടുത്തു വെപ്പിച്ചു

ഉറ്റ നന്പന്മാരായ തെണ്ടികൾ പോലും വിളിക്കുന്നില്ല.!

മിക്കവാറും വിളിച്ചുകാണും, 'അമ്മയോ അച്ഛനോ എടുത്തു വിരട്ടി കാണണം.!

എല്ലാം ഒറ്റയടിക്ക് വെല്ല വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയോ.?

അന്ന് ഒരു ഞാറാഴ്ച ആയിരുന്നു സുഖമായി എന്റെ റൂമിൽ ഇരിക്കുന്ന സമയം,

സനു വന്നു എന്നെ അച്ഛൻ വിളിക്കുന്നെന്നു പറഞ്ഞു വിളിച്ചു

"എടാ മനു, നീ വീണയുടെ കൂടെ നമ്മുടെ സംസ്കൃതി ഭവൻ വരെ ഒന്ന് പോണം, അവളുടെ ഒരു കൂട്ടുകാരി വന്നട്ടുണ്ട്, അവളു അവിടെ എന്തോ ആവശ്യത്തിന് വന്നതാണെന്ന്. ഇങ്ങോട്ടേക്കു വരാനുള്ള ടൈം കിട്ടില്ല എന്നോ മറ്റോ, നീയെന്തായാലും അവളുടെ കൂടെ പോയി വാ..!"

"അതിനു അവൾക്കു സനുവിനെ കൊണ്ടുപോയാൽ പോരെ ഞാൻ പോകുന്നത് എന്തിനാ.?"

" അവള് കെട്ടിയതു നിന്നെയല്ലേ, സനുവിനെ അല്ലാലോ, അതുകൊണ്ടു.!"

പിന്നെ ഒന്നും പറയാൻ നിന്നില്ല, പോയി ഡ്രെസ്സെല്ലാം മാറി കാർ എടുത്തു, വീണ വേഗം വന്നു വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ വന്നിരുന്നു,

അവൾ ഇന്ന് വളരെ ഉത്സാഹവതിയായി എനിയ്ക്കു തോന്നി,

ഇതാരാണാവോ ഈ കൂട്ടുകാരി ഇവൾക്കിത്ര സന്തോഷം തോന്നാൻ.!

ഒരു പത്തു മിനിറ്റിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു,

ഞാൻ വണ്ടി നിർത്തി അവളുടെ ഒപ്പം ഇറങ്ങി,

അവളെ ആദ്യമായാണ് ചുരിദാറിൽ കാണുന്നത്,

ഒരു പച്ച ചുരിദാറിൽ അവൾ നല്ല സുന്ദരിയായി എനിയ്ക്കു തോന്നി,

അവൾ സംസ്കൃത ഭവനിൽ പൂന്തോട്ടത്തിന്റെ ഭാഗത്തു നിരത്തിയിട്ടിരിക്കുന്ന സീറ്റുകളുടെ ഭാഗത്തേയ്ക്ക് വളരെ തിടുക്കം നടന്നു

അവിടെ ഒരു ബെഞ്ചിൽ ഒരു വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്റെ മുന്നിൽ അവൾ വന്നു നിന്നു.!

അയാൾ പെട്ടെന്ന് അവളെ കണ്ടു ചാടി

💬 Comments

View all comments