Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
ഇറങ്ങി ഓടുമോ എന്ന ഭയം അങ്ങേർക്കുണ്ടോ എന്നുപോലും എനിയ്ക്കു സംശയം തോന്നിത്തുടങ്ങിയിരുന്നു.!
ഭക്ഷണവും എല്ലാം കഴിഞ്ഞു ബില്ലും സെറ്റിലുചെയ്തു ഞങ്ങൾ പിന്നെയും എന്റെ വീട്ടിലെയ്ക്കുള്ള യാത്ര പുനരാരംഭിച്ചു.! ഇതിനിടയിൽ വീണ എന്നെ പിന്നെയും ഒറ്റയ്ക്ക് വാഷ് റൂമിൽ കിട്ടിയപ്പോൾ എന്തോ പറയാനായി അടുത്തേയ്ക്കു വന്നിരുന്നു.!
ഒന്ന് പോയെടി എന്ന ഭാവത്തിൽ ഞാൻ അപ്പൊത്തന്നെ അവിടെന്നു മുങ്ങി.!
അല്ല ആ സെയിം പല്ലവി കേൾക്കുന്നതിനും ഒരു പരിധിയില്ലേ.!
പക്ഷെ ഇതിനിടയിൽ എനിയ്ക്കു ഒരു ശക്തമായ പിടിവള്ളി കിട്ടിയിരുന്നു.!
എന്റെ അമ്മായച്ചൻ.!
പുള്ളിയെ വീണയ്ക്കു ഭയമോ, ബഹുമാനമോ എന്തെല്ലാമോ ഒക്കെയാണ്, പുള്ളി പറയുന്നതിന് എതിരായി അവൾ ഒന്നും ചെയ്യുന്നില്ല.!
അങ്ങേർക്കാണേൽ എന്നെയങ്ങു പെരുത്ത് ബോധിക്കുകയും ചെയ്തിരിക്കുന്നു.!
അവളുടെ അടുത്ത് എനിയ്ക്കു കിട്ടിയ ഏറ്റവും നല്ല ആയുധം.! എന്റെ ബ്രഹ്മാസ്ത്രം.!
ശെടാ എന്റെ കാരണവരും എനിക്കിട്ടു പണിയാൻ ഇവൾക്ക് പറ്റിയ ഒരു ആയുധം ആവുമല്ലോ.!? എന്ന ചിന്ത എന്റെ മനസ്സിൽ അപ്പോഴാണ് ഓടിയത്.!
പക്ഷെ ഇപ്പൊ എനിയ്ക്കു ആദ്യമുള്ള ആ ആധിയില്ല.!
വരുന്നത് എന്തായാലും വഴിയേ കാണാം എന്ന മട്ടിൽ ഞാൻ പുറത്തേയ്ക്കു നോക്കി ഇരുന്നു,!
വണ്ടി ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് കയറിയപ്പോഴേയ്ക്കും ആൾകാർ, ഇതെന്താപ്പാ എന്ന ഭാവത്തിൽ ഈ വാഹന പടയെ നോക്കുന്നു.!
അവരെയും കുറ്റം പറഞ്ഞട്ടു കാര്യമില്ല. ഒന്നിന് പുറകെ ഒന്നായി പതിനേഴു വണ്ടിയല്ലേ.!
വണ്ടി എന്റെ വീടിന്റെ പറമ്പിലേക്ക് കയറിയപ്പോൾ തന്നെ എനിയ്ക്കു ആകെ ഒരു പന്തിക്കേട് മണത്തുതുടങ്ങി.!
എന്റെ വീടും പറമ്പും ആകെ അലങ്കരിച്ചിരിക്കുന്നു.! പന്തലും, ആൾക്കൊഴുപ്പും എല്ലാം ഉണ്ട് ഈ എട്ടു മണിക്കൂർ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിച്ചു.?!
വണ്ടി എന്റെ വീടിന്റെ മുന്നിൽ ചവിട്ടി നിർത്തി, പുറകെ വന്ന വണ്ടികൾ ഓരോന്നായി ഞങ്ങളുടെ പറമ്പിലേക്ക് വന്നു നിറഞ്ഞു.!
എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി,! ഞാനും.!
ചുറ്റുപാടെല്ലാം ആകെമാറിയിരിക്കുന്നു.! പന്തലും, അലങ്കാരങ്ങളും എല്ലാം.!
ഇത് എന്റെ വീടുതന്നെയോ.?
" എടാ ഭീമാ..!" എന്ന ഒരു നീട്ടിവിളിയാണ് എനിയ്ക്കതിനുള്ള ഉത്തരം തന്നത്.!
എന്റെ ആത്മാർത്ഥ സുഹൃത്ത് വിപിനെന്ന വിപി.! എൻറെ ചങ്കു പങ്കാളി.!
അവൻ ഓടി എന്റ അടുക്കലേക്കു
💬 Comments
View all comments