0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

വന്നു

" എന്നാലും എന്റെ നായിന്റെ മോനെ, എല്ലാ ഊളത്തരത്തിനും കൂടെയുണ്ടായിട്ടുള്ള, എന്നെനീ നിന്റെ കല്യാണത്തിന് ഒഴിവാക്കിയല്ലോ.!" അവൻ വന്നു എന്റെ വയറിനു ചെറുതായി ഇടിച്ചു ചെവിയിൽ പറഞ്ഞു.!

കുറെ നേരം കഴിഞ്ഞു ഒരുത്തനെ കിട്ടിയ സന്തോഷത്തിൽ, കിട്ടിയ ഇടിയുടെ പത്തിരട്ടി കനത്തിൽ അവന്റെ പള്ളയ്ക്ക് ഞാൻ ഒന്ന് കുത്തി.!

എന്റെ ഇടിയുടെ വേദനയിൽ ഇതെന്താടാ തെണ്ടി എന്ന ഭാവത്തിൽ എന്റെ മുഖത്തേയ്ക്കു അവനൊന്നു നോക്കി.!

"ഇതേ അവസ്ഥയാടാ മൈരാ എനിയ്ക്കും.!" അവന്റെ ചെവിയിൽ ഞാൻ പറഞ്ഞു.! ഇടിയുടെ വേദനയും, എന്റെ വാക്കുകളിലെ അപരിചിതത്വവും ഒന്നും മനസിലാവാതെ അവനെന്നെ നോക്കി

" പെട്ട് പോയതാ അളിയാ..! അല്ല പെടുത്തിയതാടാ എന്നെ, ആ മുന്നിൽ ചിരിച്ചോണ്ട് പോണ കിളവൻ.!"

ഞാൻ സുരേന്ദ്രനമ്മാവനെ കാണിച്ചു അവനോടു പറഞ്ഞു.!

അവൻ അപ്പോഴും ഒരു പന്തം കണ്ട പെരുച്ചാഴി പോലെ എന്നെ നോക്കികൊണ്ടിരുന്നു.!

"ഈ പന്തലും മേളക്കൊഴുപ്പുമൊക്കെ നിന്റെ ബുദ്ധിയാവുമല്ലേ.! എവിടെ മറ്റേ മാങ്ങാണ്ടി തലയൻ.?!"

അവന്റെ മേലേക്ക് ചാഞ്ഞുകൊണ്ടു ഞാൻ ചോദിച്ചു.!

എന്നെയും വീണയെയും മറ്റുള്ളവരെയും വീടിന്റെ മുന്നിൽ തന്നെ പോസ്റ്റടിപ്പിച്ചു നിർത്തിയെക്കാണു., എന്തെക്കെയോ ചടങ്ങുകൾ കഴിഞ്ഞേ ഉള്ളിലേയ്ക്ക് കയറ്റുകയുള്ളു.! ഇടിയുടെ വേദനയും, എന്റെ വെപ്രാളവും എല്ലാം കണ്ടട്ടു എന്തോ പ്രശ്നമുണ്ട് എന്ന് മനസിലായ അവൻ എന്നോട് കുറച്ചുകൂടി അടുത്ത് നിന്നു.,

" ആൽബി രാത്രിയിലേക്കുള്ള വള്ളം കളിക്കുള്ള സാധനം മേടിക്കാൻ ബീവറേജിൽ പോയേക്കാണ്, എടാ ശെരിക്കും എന്താ പ്രെശ്നം,.!"

വിപി എന്നെ ഒരു പന്തികേടിന്റെ ഭാവത്തിൽ നോക്കി

" കാര്യങ്ങൾ പറയാനാണേൽ ഒരുപാടുണ്ട്, ചുരുക്കി പറഞ്ഞാൽ, ഇവളെ എനിക്ക് കെട്ടണ്ട വന്നു, അവളാണേൽ ആദ്യം പ്രേമിച്ചവനേ ശരണം, അല്ലേൽ എന്നെ തട്ടും എന്ന മട്ടിൽ.! പുടികിട്ടിയ,.!"

ആരും കാണാതെ അവനോടു പറഞ്ഞൊപ്പിച്ചു.!

"എന്റെ ഭീമ, ഇതിത്തിരി കടന്ന കയ്യായിപ്പോയല്ലോ, എന്തായാലും ആ ആൽബി വരട്ടെ അവനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഡീൽ ചെയ്യാൻ പറ്റിയ ബെസ്റ് ആള്, കുരുട്ടു ബുദ്ധിയിൽ പഹയൻ പി.എഛ്.ഡിയല്ലേ.!"

വിപി ഇത് പറഞ്ഞു ഒരു അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് എന്റെ മുഖത്തേയ്ക്കു നോക്കി.!

ഇവൻ പറയുന്നതിലും കാര്യമുണ്ട്, അവനാണേൽ

💬 Comments

View all comments