Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
എന്തേലും ഐഡിയ വരാതിരിക്കില്ല, അറ്റകൈയ്ക്കു വീണയെ തല്ലിക്കൊല്ലാനെങ്കിലും ഇവന്മാര് രണ്ടും എന്റെ കൂടെ കാണും,.!
ഇപ്പൊ എന്തൊരു ആശ്വാസം.!
എനിക്ക് ഉള്ളിൽ ഒടുക്കത്തെ ആത്മവിശ്വാസമൊക്കെ വന്നു തുടങ്ങി.!
പെട്ടെന്ന് അമ്മയും അച്ഛനും ഉള്ളിൽ നിന്ന് വന്നു, കൂടെ എന്റെ അമ്മായിമാർ അമ്മാവൻമാർ അടക്കം എല്ലാ കുടുംബക്കാരും.! ഈ പടയൊക്കെ എപ്പോ എത്തി.!?
അമ്മയുടെ കയ്യിൽ ഒരു കത്തിച്ച നിലവിളക്കുണ്ട്.!
'അമ്മ വന്ന ഉടനെ സനുവിനെ കൊണ്ടു ഞങ്ങളെ രണ്ടുപേരെയും ആരതി എടുത്തു.,
'അമ്മ പെട്ടെന്ന് വീണയെ കുനിച്ചു നിർത്തി അവളുടെ നിറുകയിൽ ഒരു ഉമ്മ കൊടുത്തു.! അമ്മയുടെ കണ്ണുകൾ നിറഞ്ഞട്ടുണ്ട്, 'അമ്മ പെട്ടെന്ന് കൊണ്ടുവന്ന വിളക്കു വീണയുടെ കയ്യിലേയ്ക്ക് കൊടുത്തു,
അവൾ നിറകണ്ണുകളോടെ അത് മേടിച്ചു,
ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി.!
എന്റെ 'അമ്മ കരയുന്നതിൽ കാര്യമുണ്ട്, എനിയ്ക്കും ഒരു പെണ്ണ് കിട്ടിയല്ലോ എന്ന സന്തോഷം., പക്ഷെ ഈ വധൂരി കരയുന്നതു എന്തിനാണ്.? പെട്ടുപോയല്ലോ എന്ന വിഷമം.???
പെട്ടെന്ന് അച്ഛനും അമ്മയും ഞങ്ങളെ പിടിച്ചു ഉള്ളിലേയ്ക്ക് കയറ്റി
" വലതു കാൽ വെച്ച് കയറി വാ മക്കളെ.!" 'അമ്മ പറയുന്നുണ്ടായിരുന്നു.!
പെട്ടെന്ന് കീപ്പോട്ടു നോക്കി, എന്ത് കാര്യമിരിക്കുന്നു.,! ഫീലിംഗ് പുച്ഛം.!
അകത്തേയ്ക്കു കയറിയ ഉടനെ വീണ വിളക്കുകൊണ്ടുപോയി പൂജാമുറിയിൽ വെച്ചു,
തിരിച്ചു വന്നു എന്റെ അടുത്ത് നിന്നു, പെട്ടെന്ന് ചേട്ടൻ വന്നു അമ്മയുടെയും അച്ഛന്റെയും കാൽക്കൽ വീഴാൻ പറഞ്ഞു എന്നോട്, നോക്കുമ്പോൾ വീണ കാലിൽ വീഴ്ച എന്നിലും മുന്നേ തുടങ്ങിയിരിക്കുന്നു.!
ഇവളിതെന്തു ഭാവിച്ചാ എന്റെ ഭഗവാനെ.!?
എനിയ്ക്കിട്ടുള്ള പണി തുടങ്ങിയോ.?
വേഗം രണ്ടുപേരുടെയും കാലിൽ വീണു.!
കാലിൽ കിടന്ന ടൈമിൽ വീണയെ ഒന്ന് നോക്കി, ഇതെന്തിനാ ഇങ്ങനെയൊക്കെ എന്ന ഭാവത്തിൽ അവളെ നോക്കി.!
അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ചേർന്ന് വന്നു
"തുടങ്ങിയിട്ടേ ഉള്ളു.!"
എന്ന് ആരും കേൾക്കാതെ അവൾ ചെറുതായി പറഞ്ഞു, കൂടെ ഒരു തരം വികൃതമായ ചിരിയും.! സത്യത്തിൽ ചിരി അടിപൊളി ആയിരുന്നു, നല്ല നിരയൊത്ത പല്ലുകളൊക്കെ കാട്ടി, പക്ഷെ അതിന്റെ ഫീലിംഗ് അത്ര സുഖമില്ലാത്ത ഒന്ന്.!
എനിയ്ക്കു നേരത്തെ വന്നു കയറിയ ആത്മവിശ്വാസമൊക്കെ മുണ്ടും
💬 Comments
View all comments