0%

Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]

പൊക്കി തിരിച്ചോടിയ അവസ്ഥ ആയി.! ഞാൻ ഇനിയെന്ത് എന്ന ഭാവത്തിൽ അവളെ നോക്കി, എനിയ്ക്കു അമ്മയുടെ കാലിൽ നിന്ന് എണീയ്ക്കാനേ തോന്നുന്നില്ല, ആ കാലിൽ തന്നെ കെട്ടിപിടിച്ചു കിടന്നു,.!

അമ്മയും അച്ഛനും എന്നെ ബലമായി പിടിച്ചെഴുന്നെപ്പിച്ചു.

" പെട്ടെന്നുള്ള കല്യാണം ആയതുകൊണ്ട് അമ്മയോടും അച്ഛനോടും ഒരു മുൻകൂർ ജാമ്യം എടുത്തതാവും മനു.!"

എന്റെ അമ്മായിഅച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.,

ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ.!

എന്റെ ഉള്ളിൽ പക്ഷെ ഒരു ശിങ്കാരി മേളം തുടങ്ങിയിരുന്നു.!

ഇവിടെ മനുഷ്യന്റെ ഉള്ളിൽ ഇടിവെട്ടുമ്പോഴാ കള്ള കിളവന്റെ കമൻറ്റടി.! ഞാൻ നിസ്സഹായനായി നിന്നു.!

പക്ഷെ എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു.!

ചുറ്റും നോക്കി, ആകെ ചിരിക്കാത്ത ഒരു മുഖം മാത്രം.! വിപി.! സ്നേഹംകൊണ്ടു മാത്രമല്ല ,

പിന്നീട് വെള്ളമടി കഴിയുമ്പോൾ ഓർത്തോർത്തു നല്ല ഇടി ഇടിക്കുമെന്നു അവനറിയാം.! ഉറ്റ നൻപേണ്ട.!

പക്ഷെ അവന്റെ മുഖത്ത് വേറെ കുറെ വികാരങ്ങൾ മിന്നി മറയുന്നു.! അവൻ എന്തോ പ്ലാൻ കണ്ടുവെച്ചട്ടുണ്ടാവണം.!

പെട്ടെന്ന് ഞങ്ങളെ പിടിച്ചു അവിടെ അലങ്കരിച്ചു വെച്ച ഒരു കസേരയിലേക്ക് അവരിരുത്തി, പിന്നെ എല്ലാവരും മധുരം നൽകുന്ന പരുപാടി ആയിരുന്നു,

കൂടിയ ബന്ധുക്കൾ മുഴുവൻ വന്നു പാലും പഴവും, സ്പൂണ് വെച്ച് കുത്തുന്ന കലാപരുപാടി.!

അരമണിക്കൂർ കൊണ്ട് ആചാരങ്ങളെല്ലാം ഒട്ടൊന്നു അടങ്ങി,

അച്ഛൻ പെട്ടെന്ന് സുരേന്ദ്രനമ്മാവനോട് എന്തോ പറയുന്നത് കണ്ടു.

ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബക്കാരെയും വീണയുടെ ഏറ്ററ്വും അടുത്ത കുടുംബക്കാരെയും മാത്രം മാറ്റി നിർത്തി ബാക്കിയുള്ളവരെല്ലാം പുറത്തെ പന്തലിലേയ്ക്ക് പോയി, പുറത്തേയ്ക്കു പോവാൻ ഭാവിച്ച വിപിയെ ഞാൻ പെട്ടെന്ന് പിടിച്ചു എന്റെ അടുക്കൽ നിർത്തി,

എങ്ങാനും എനിക്കിട്ടു പണി വന്നാൽ തടുക്കാൻ ആളുവേണമല്ലോ.!

അച്ഛനും അമ്മാവനും, അമ്മയും സനോജേട്ടനും എല്ലാവരും ഇരുന്നു, ചുറ്റും ബാക്കിയുള്ള ബന്ധുക്കളും.!

" സുധാകരേട്ടാ, ഇങ്ങനെ കല്യാണം നടത്തണമെന്നല്ല ഞങ്ങൾ കരുതിയെ, പെട്ടെന്നുണ്ടായ സന്ദർഭത്തിൽ അങ്ങനെയെല്ലാം ആയിപോയതാണ്, ഞാൻ അതിനു വേണമെങ്കിൽ ക്ഷെമ.."

സുരേന്ദ്രനച്ചന്റെ വാക്കുകൾ പൂർത്തിയാക്കാൻ എന്റെ അച്ഛൻ അനുവദിച്ചില്ല.!

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അച്ഛൻ അദ്ദേഹത്തെ പെട്ടെന്ന് കെട്ടിപിടിച്ചു

" എന്റെ സുരേന്ദ്ര, നമ്മൾ തമ്മിൽ അന്ന് ചെറിയ ഒരു

💬 Comments

View all comments