Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
വേണമെങ്കിൽ അവനെ വിശ്വസിച്ചോ, പക്ഷെ ഞാൻ ഇനി കുടിക്കണ വെള്ളത്തിൽ കൂടി അവനെ വിശ്വസിക്കില്ല..!"
വീണ ഉറപ്പിച്ചു പറഞ്ഞു
" എടി മണ്ടി,
മനുവാണ് നിന്നെ പറ്റിക്കുന്നത്,
അവൻ നിന്നോട് പറഞ്ഞതെല്ലാം എന്നോട് വിനു പറഞ്ഞു,
എടി ഏതു കൊച്ചു കൊച്ചിനും അറിയാം ആണുങ്ങൾക്ക് വിർജിനിറ്റി ടെസ്റ്റ് ഒന്നും ഇല്ല എന്നുള്ളത്,
ഒരു ഗ്രാഡുവേറ്റ് ആയ മനുവിനു അത് അറിയാതെ ഇരിക്കുമോ?
ഇന്നലെ കണ്ട മനുവിനെ നിനക്ക് വിശ്വാസമാണ്,
2 കൊല്ലം പ്രണയിച്ച വിനുവിനെയും ,
നിന്നെ ജനിച്ചപ്പോൾ മുതൽ കാണുന്ന എന്നെയും വിശ്വാസമില്ല അല്ലെ.?"
അഭിരാമി ചോദ്യശരം വീണയുടെ നേർക്കെറിഞ്ഞു
വീണ ആകെ ആശയക്കുഴപ്പത്തിലായി,
" ഇനി ഞാൻ എന്ത് ചെയ്യണമെന്നാണ് ചേച്ചി അപ്പോൾ പറഞ്ഞു വരുന്നത്?"!
വീണ മനസ്സിലാവാതെ അഭിരാമിയെ നോക്കി,
" രണ്ടു ദിവസം കഴിയുമ്പോൾ നിന്നെ കാണാൻ വിനു വരുന്നുണ്ടെന്നാണ് പറഞ്ഞത്,
അപ്പോൾ നീ അവനോട് ഒന്ന് സംസാരിച്ചു നോക്ക്,
ബാക്കി എന്നട്ട് നോക്കാമല്ലോ.., മനസ്സിലായോ?!"
അഭിരാമി ഒന്നുകൂടി നേരെ കിടന്നു
" മനസ്സിലായി,
പക്ഷെ വിനു ഇനി എന്ത് ചെയ്താലും എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാവില്ല, അതുറപ്പ്..!"
വീണ സ്വയമെന്നോണം ഒരു നിശ്ചയദാർട്ട്ട്യം എടുത്തപോലെ പറഞ്ഞു നിർത്തി
" അത് എന്തും ആവട്ടെ,
ഞാൻ അവനു ഒരവസരം കൊടുക്കാനാണു പറഞ്ഞുള്ളു..!"
അഭിരാമി അവളുടെ തീരുമാനമിഷ്ടപെടാത്തപോലെ പറഞ്ഞു
"ഞാനാണേൽ ആ വിനുവിനെ കാണാൻ കൂടി നിൽക്കില്ല ചേച്ചി,
എന്തായാലും എന്റെ ഒരു അഭിപ്രായം ചേച്ചി കാണാൻ പോകുന്നതിനു മുമ്പേ മനുച്ചേട്ടനോട് കൂടി ഒന്നും പറയുന്നതാണ്..!"
ചിന്നു സംശയ ഭാവത്തിൽ വീണയെ നോക്കി
" അത് അല്ലേലും ഞാൻ അങ്ങനെ ചെയ്യൂ..!"
വീണ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
" രണ്ടിനും വട്ടാണ്,
എന്തായാലും വേറെ എന്തൊക്കെയുണ്ട് വിശേഷം അത് പറ..,"!
അഭിരാമി വീണയുടെയും ചിന്നുവിന്റെയും അടുക്കലേക്കു ഒന്നുകൂടി അടുത്തിരുന്നു
---------------------------------------
അച്ഛനോട് കുറച്ചു നേരം സംസാരിച്ചിരുന്നപ്പോഴേക്കും സമയം ഒന്പതരയോട് അടുത്തിരുന്നു,
സുരഭി അമ്മായി വന്നു എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു,
കോഴിയും ബീഫും അടക്കം എന്തെക്കെയോ കുറെ സാധങ്ങങ്ങൾ,
വീട്ടിൽ നിന്ന് ഇറങ്ങിയട്ടു ഒന്നും കഴിക്കാത്തകൊണ്ടുള്ള
💬 Comments
View all comments