Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
വിശപ്പ് കാരണം ഞാൻ സാമാന്യം നല്ല രീതിയിൽ
വിഴുങ്ങി,
എന്റെ തൊട്ടടുത്തിരുന്ന വീണ എന്നെക്കാളും പോളിംഗ്.!
ഇവളീ തിന്നുന്നതൊക്കെ എങ്ങോട്ടാണാവോ പോകുന്നത്,
ഇനി ബാക്കിലൂടെ എല്ലാം അപ്പപ്പോ പുറംതള്ളാൻ വേറെ സ്പെഷ്യൽ മെഷീൻ വെല്ലോം ഉണ്ടോ ദൈവമേ ?
ഞാൻ ആരും നോക്കുന്നില്ല എന്ന് ഉറപ്പാക്കി ചെറുതായി ഏന്തിവലിഞ്ഞു അവളുടെ പുറകിലേയ്ക്ക് നോക്കി,
അല്ല ഇനി എങ്ങാനും ഉണ്ടെങ്കിലോ.?
ഞാൻ അപ്പോഴാണ് ഇടയ്ക്കിടയ്ക്ക് എന്നെ തന്നെ നോക്കുന്ന ചിന്നുവിനെ കണ്ടത്.,
ഞാൻ പെട്ടെന്ന് അവളെ നോക്കി ചിരിച്ചു കാണിച്ചു,
പെട്ടെന്നെന്തോ അബദ്ധം പറ്റിയപോലെ അവളുടെ മുഖം വലിഞ്ഞു,
എനിയ്ക്കും തിരിച്ചു ഒരു ചിരി നൽകിയെന്ന് വരുത്തി അവൾ മുഖം മാറ്റി.!
പിന്നെയും അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ടെന്നു എനിയ്ക്കു മനസിലായി.!
ഈ പെണ്ണിനിതെന്തു പറ്റി.?
ഇത്രനേരം നല്ല ചുറുചുറുക്കും ചങ്കൂറ്റവും ആയിരുന്നല്ലോ,
ഇപ്പൊ പെട്ടെന്ന് എവിടുന്ന് ഇങ്ങനെ നാണം വന്നു.?
ഞാൻ നോക്കുമ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റാൻ ശ്രെമിക്കുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,!
ഈ പെണ്ണുങ്ങൾ ഇങ്ങനെ ഇത്ര പെട്ടെന്ന് മാറുന്നെതെങ്ങനെ ആണോ എന്റെ ദൈവമേ,!
ഭക്ഷണമെല്ലാം കഴിഞ്ഞു കുറച്ചുനേരം സൊറ പറഞ്ഞു എല്ലാവരും പിരിഞ്ഞു,
ഞാൻ അപ്പോഴും എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്ന ചിന്നുവിനെ ശ്രെദ്ധിച്ചിരുന്നു,
ഈ പെണ്ണിന്റെ മനസ്സിൽ എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ലാലോ ദൈവമേ,
ഞാൻ വേഗം റൂമിലേയ്ക്ക് കയറി ,
വെറുതെ കട്ടിലിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു
ഇനി ഈ വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണാവോ.?
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും,
വീണ റൂമിലേയ്ക്ക് വന്നു,
ഞാൻ അപ്പോഴാണ് എന്റെ വീടല്ലാലോ ഇതെന്ന് ഓർത്തത് തന്നെ ,
എന്റെ റൂമിൽ അവൾ കട്ടിലിലും ഞാൻ ദിവാൻ കോട്ടിലുമാണ് കിടപ്പൊക്കെ,
പക്ഷെ ഞാൻ റൂം മൊത്തം നോക്കി,
ഈ കിടക്കുന്ന വലിയ കിംഗ് സൈസ് ബെഡ് അല്ലാതെ വേറൊന്നുമില്ല ഇവിടെ.,
വന്ന പാടെ അവൾ വന്നു ബെഡിന്റെ ഇടതുവശം കയ്യടക്കി,.
ഞാൻ അവളെ ഒരു ചോദ്യഭാവത്തിൽ നോക്കി
" എന്ത് പറ്റി.? എന്താ അങ്ങനെ നോക്കുന്നെ.?"
"അല്ല എന്റെ റൂമിലായിരുന്നേൽ ഞാനിപ്പോ ദിവാൻ കോട്ടിലേയ്ക്ക് മാറി കിടന്നേനെ,
💬 Comments
View all comments