0%

Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

ചിരിയും കണ്ടിട്ടാണെന്നു തോന്നുന്നു,

വീണ പെട്ടെന്ന് എന്നെ നോക്കി എന്തുപറ്റി എന്ന ഭാവത്തിൽ പുരികം അനക്കി ചോദിച്ചു.!

ഞാൻ പെട്ടെന്ന് ഒന്നുമില്ല എന്ന ഭാവത്തിൽ തലയാട്ടി,

എന്റെ നോട്ടം അവളിൽ നിന്ന് മാറ്റി,.

വണ്ടിയിൽ ഇരുന്നിട്ട് ആകെ ശ്വാസം മുട്ടുന്നു,

കൂടാതെ നിർത്താതെയുള്ള രണ്ടിന്റേം കലപില വേറെ.!

"എടാ വിപി എന്തേലും നല്ല ഹോട്ടലോ ബേക്കറിയോ കണ്ടാൽ വണ്ടി ഒന്ന് ചവിട്ടിയേക്കണം.!"

അപ്പോഴും വീണയുടെ കത്തിയിൽ പെട്ട് തുഴയുന്ന വിപി എന്നെ നോക്കാതെ ഒന്ന് മൂളി.!

വണ്ടി കുറച്ചുകൂടി ഓടി ഒരു വലിയ ബേക്കറിയോ റെസ്റ്റോറന്റോ മറ്റോ ഒന്നിന്റെ  മുന്നിൽ നിന്നു,

ഞാൻ ഉടനെ ചാടിയിറങ്ങി,

എനിയ്ക്കു ഒന്ന് വലിയ്ക്കാതെ ആകെ ശ്വാസം മുട്ടി നിൽക്കുകയായിരുന്നു,

വിപിയെയും വീണയെയും കൂട്ടി അകത്തേയ്ക്കു ഇരുത്തി,

എനിയ്ക്കു ഒരു ചായയും പപ്സും മാത്രം ഓർഡർ ചെയ്തു  ഞാനൊരു പുകയെടുക്കാനായി പുറത്തേയ്ക്കു ഇറങ്ങി.!

അപ്പോഴും അവനും അവളും കൂടി കൊണ്ടുപിടിച്ച ലോകകാര്യങ്ങളിൽ ചർച്ച ആയിരുന്നു ബ്രെക്സിറ്റോ, സിറിയൻ വിഷയങ്ങൾ അടക്കം എന്തെക്കെയോ,

എന്റെ അച്ഛൻ കഴിഞ്ഞാൽ എനിയ്ക്കു ഏറ്റവും ഉടക്കുള്ള സാധനമാണ് പത്രം.!

അത് വായിക്കുന്ന ശീലം  ഇല്ലാത്തകൊണ്ടു ഭാഷ അറിയാതെ കണ്ണും മിഴിച്ചിരിക്കുന്ന ഒരുവന്റെ അവസ്ഥ കുറെ നേരമായി ഞാൻ അനുഭവിക്കാണല്ലോ.!

എന്തായാലും പുറത്തിറങ്ങി ഒരു പുക എടുത്തപ്പോഴേക്കും മനസ്സിന് നല്ല ആശ്വാസം...

എനിയ്ക്കു ഇപ്പോഴും വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല.!

വെള്ളമടിച്ചിരുന്നപ്പോൾ വീണയെന്നു കേട്ടാൽ വെട്ടാൻ വന്നിരുന്നവൻ ഇപ്പൊ അവളുമായി അസാമാന്യ കത്തിവെയ്പു.!

ത്രിശങ്കുവിൽ ഇപ്പോൾ പെട്ടിരിക്കുന്നത് ഞാനാണോ.?

ഒന്നിനും ഒരു രൂപവും കിട്ടുന്നില്ല.!

ഞാൻ തിരിച്ചു അവരുടെ അടുത്തേയ്ക്കു ചെന്നു,

അപ്പോഴേക്കും ഓർഡർ ചെയ്ത എല്ലാം എത്തിയിരുന്നു,

വിപിയും എന്നെപോലെ ലൈറ്റ് ആയാണ് ഓർഡർ ചെയ്തത്.!

പക്ഷെ വീണയുടെ മെനു കണ്ട എന്റെ കണ്ണ് തള്ളി, നോൺ, ഐസ് ക്രീം അടക്കം എന്തെക്കെയോ.!

ഇവളെ സത്യത്തിൽ എന്റെ വീട്ടിൽ പട്ടിണിയ്ക്കിട്ടേക്കായിരുന്നോ.!

അതിനേക്കാളുപരി എത്ര തിന്നട്ടും ഈ സ്ലിം ശരീരപ്രകൃതി.?

ഒരുമാതിരി പുട്ടുകുറ്റി പോലെ ഉണ്ട്, എത്ര ഇട്ടാലും കുറ്റി അങ്ങനെ തന്നെ.!

എന്റെ

💬 Comments

View all comments