0%

Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

പെണ്ണിന്റെ സംസാരത്തിനു ഒരു ബെല്ലും ബ്രേക്കുമില്ല അല്ലെ മനു.!"

പെട്ടെന്ന് വീണയുടെ 'അമ്മ സുരഭി 'അമ്മ അങ്ങോടെയ്ക്കു വന്നു,

ഞാൻ വേഗം നമസ്കരിക്കാനായി കുനിഞ്ഞപ്പോഴേക്കും 'അമ്മ എന്നെ തടുത്തു,

എന്നെ കുനിച്ചു എന്റെ നെറുകയിൽ ഒരു മുത്തം നൽകി,

"ഇത്രയൊക്കെ ബഹുമാനം മതിയെന്റെ മോനെ,

നീയിപ്പോ എനിയ്ക്കു എന്റെ മകനെ പോലെയല്ലേ,

വന്ന കാലിൽ നിൽക്കാതെ വാ അകത്തേയ്ക്കു പോകാം.!

ഇതാരാ ഈ മോൻ "

സുരഭി 'അമ്മ വിപിയെ കണ്ടിട്ട് മനസ്സിലാവാതെ നോക്കി

" അത് അമ്മേ എന്റെ സുഹൃത്തും ബന്ധുവുമാണ്,

പേര് വിപിൻ, വിപി എന്ന് വിളിയ്ക്കും,

അവനു ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു,

പിന്നെ ഞങ്ങൾക്ക് ഒരു കൂട്ടും ആവുമല്ലോ എന്ന് കരുതി.,"

ഞാൻ വിപിയെ മുന്നിലേയ്ക്ക് വലിച്ചു നിർത്തി പറഞ്ഞു

"നമസ്കാരം അമ്മെ.!

ഞാൻ ഇവരെ ഇവിടെ ആക്കിയിട്ടു,

ടൗണിൽ ഒരു റൂം എടുക്കാമെന്ന് കരുതി ഇറങ്ങിയതാണ്.!"

" ടൗണിൽ റൂമോ അതെന്തിനാ മോനെ,

ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ട്,

മോന് ഞങ്ങളുടെ കൂടെ നില്കാമല്ലോ,

മനുവിന്റെ ബന്ധു എന്ന് പറഞ്ഞാൽ അതിപ്പോ ഞങ്ങളുടെ കൂടെ ബന്ധുവല്ലെ മോനെ.!"

സുരഭി അമ്മായി പെട്ടെന്ന് പറഞ്ഞു

" ഞാനും പറഞ്ഞതാണ് അമ്മെ അവൻ കേൾക്കണ്ടേ.!"

ഞങ്ങളുടെ പ്ലാൻ വർക്ഔട് ആവുന്നുണ്ടെന്നു എനിയ്ക്കു മനസിലായി,

സത്യത്തിൽ വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു എനിയ്ക്കു ഒരു പിടിയും ഇല്ലേലും,

പക്ഷെ ഇപ്പോൾ ഇവിടെ ഇവനെ എന്റെ കൂടെ നിർത്തേണ്ടത് എന്റെ ആവശ്യമാണല്ലോ.!

"അതെന്താ മോനെ, ഞങ്ങളെയൊക്കെ നീ അന്യനായിട്ടാണോ കാണുന്നത്.?"

" അയ്യോ അങ്ങനെയൊന്നുമില്ല അമ്മെ, ഞാൻ ഇവിടെത്തന്നെ നിന്നോളം.!"

വിപി ചാടിക്കയറി പറഞ്ഞു

" അപ്പൊ ആ പ്രേശ്നത്തിനു പരിഹാരം കണ്ടു,"

ചിന്നുവിന്റെ ഈ പ്രസരിപ്പ് എന്നെ അറിയാതെ അവളിലേയ്ക്ക് അടുപ്പിക്കുന്നതായി എനിയ്ക്കു തോന്നി.!

ഞങ്ങളെ മൂന്നുപേരെയും അമ്മായി വീട്ടിലേയ്ക്കു കയറ്റി

സുരേന്ദ്രനച്ചനടക്കം എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു

" എന്താ മോനെ ഇത്ര വൈകിയത്, ബ്ലോക്ക് വല്ലതും കിട്ടിയാർന്നോ.?, ഇതാര കൂടെ.?"

"അത് മനുവിന്റെ ബന്ധുവാ ചേട്ടാ, വിപി,

ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട്

💬 Comments

View all comments