Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
ഈ മോന്,
അപ്പൊ നമ്മള് ഇവിടെ ഉള്ളപ്പോ അവൻ പുറത്തു പോയി താമസിക്കേണ്ട കാര്യമുണ്ടോ.?"
സുരഭി അമ്മയാണ് അച്ഛന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.!
"അതിനെന്താ മോനെ ഇവിടെ ആവശ്യത്തിൽ കൂടുതൽ റൂമുണ്ടല്ലോ,
അഭി, വിപിയ്‌ക്ക് ഒരു റൂം കാണിച്ചുകൊടുക്കു.!"
അച്ഛൻ അഭിയെ നോക്കി
ഞാനപ്പോഴും പരതുകയാണ് അഭിരാമി ചേച്ചിയെ മാത്രം കണ്ടില്ലാലോ,!
എന്റെ മനസ്സ് വായിച്ചെന്നവണ്ണം വീണ പെട്ടെന്ന് എല്ലായിടവും നോക്കി
" അച്ഛാ അച്ചു ചേച്ചിയെന്തേ,.?"
" ഓ അവള് ഹോസ്പിറ്റൽ ഒന്ന് പോയിട്ട് ഇപ്പൊ വന്നതേ ഉള്ളു,
വാവയ്ക്കു ഒരു ചെറിയ കഫകെട്ടു,
ഇപ്പൊ അവനെ ഉറക്കാനായിട്ടു റൂമിലേയ്ക്ക് പോയതേ ഉള്ളു,
നീയെന്തായാലും ഇത്ര ദൂരം യാത്ര ചെയ്തു വന്നതല്ലേ ഒന്നുപോയി കുളിച്ചു ഫ്രഷായിട്ട് മതി ബാക്കിയെന്തും .,!"
"അത് കുഴപ്പമില്ല,
ഞാൻ എന്തായാലും ആ തക്കുടു മുണ്ടനെ ഒന്ന് കണ്ടിട്ടേ ഉള്ളു എന്തും,
മനു ചേട്ടൻ അന്ന് ചേച്ചിയുടെ കല്യാണത്തിന് കണ്ടതല്ലേ ചേച്ചിയെ,
വാ നമുക്ക് ഒന്നുപോയി കാണാം..!"
വീണ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു വലിച്ചു,
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി,
ഇതാണ് രോഗി ഇച്ഛിച്ചതും റമ്മു വൈദ്യൻ കല്പിച്ചതും റമ്മു എന്നൊക്കെ പറയുന്നത്.!
ഞാൻ വിപിയെ ഒന്ന് പാളി നോക്കി,
അവൻ അഭിയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവന്റെ പുറകെ പോകുന്നുണ്ട്,
വീണ എന്നെയും വലിച്ചുകൊണ്ടു ആ വീടിന്റെ വർക്ക് ഏരിയയോട് ഏറ്റവും അടുത്ത ഒരു റൂമിലേയ്ക്ക് വലിച്ചു കൊണ്ടുപോയി ,
കതകിൽ അവൾ അക്ഷമയായി ഒന്ന് രണ്ടു വട്ടം മുട്ടി
" അച്ചു ഞാൻ അകത്തേയ്ക്കു വരാട്ടോ, കൂടെ മനുവും ഉണ്ട്..!"
"ഒരു മിനിറ്റ്,.."
അകത്തു നിന്ന് ഒരു അശരീരി ,
വീണ എന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കി ചിരിച്ചു,
ഞാൻ തിരിച്ചും
" മനുവെന്താ ഭയങ്കര എയർപിടിച്ചു നിൽക്കുന്നേ.?,
ഒന്ന് കൂളാവ് മാഷെ.."!
അവൾ പെട്ടെന്ന് മെല്ലെ എന്റെ വയറ്റിലേയ്ക്ക് ഒരു ഇടി ഇടിച്ചു.!
വേദനയെടുത്തില്ലെങ്കിലും,
എന്നിൽ വീണയുടെ സ്വഭാവമാറ്റം അത്ഭുതം ഉണ്ടാക്കി,
അവൾ ഒരിക്കലും എന്നോട് ഇങ്ങനെയൊന്നും പെരുമാറിയട്ടെ ഇല്ല,
ഏതവസരത്തിലും ഒരു അകൽച്ച പാലിച്ചിരുന്നു,
അല്ലെങ്കിൽ പിന്നെ
💬 Comments
View all comments