0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 483

എക്സാം നടക്കുവല്ലേ? അതിന്റെ ആണ് " . അവസാനം എന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറയാൻ ഞാൻ തീരുമാനിച്ചു. ഈ കാര്യം സിറാജിനോട് പറഞ്ഞപ്പോൾ അവനിൽ നിന്ന് കിട്ടിയ മറുപടി എന്നെ അത്ഭുതപെടുത്തി.

"എടാ നീയും അവളും സെറ്റ് ആവും എന്ന് എനിക്ക് തോന്നുന്നില്ലാ, നിന്റെ കോലവും അവളുടെ കോലവും തമ്മിലുള്ള വ്യത്യാസം നോക്ക് ... ഇനി അത് ഓക്കേ ആണെങ്കിലും വേറെ പ്രശ്നം ഉണ്ട് ... ഫാമിലി മതം ജാതി ... ഇതിനെ എല്ലാം ചാടി കടന്ന് നിങ്ങൾക്ക് ഒന്നിക്കാം എന്ന് നിനക്ക് തോന്നുന്നുണ്ടോ? അവളുടെ തന്തയെ നിനക്ക് അറിഞ്ഞുടേ ? നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ.. നീ നന്നായി ചിന്തിക്ക് ..എന്നിട്ട് പോസ്റ്റീവ് ആണേൽ നീ പറ . എന്തിനും ഞാൻ ഉണ്ടാവും കൂടെ "

അന്ന് രാത്രി ഞാൻ വീട്ടിൽ പോയി കണ്ണാടി യുടെ മുന്നിൽ നിന്ന് ഒന്ന് നോക്കി. അവളുടെ അത്രയും സൗന്ദര്യം എനിക്കില്ല എങ്കിലും അത്ര മോശം ഒന്നും അല്ലല്ലോ പക്ഷേ സിറാജിനെ കുറ്റം പറയാനും പറ്റില്ല. പക്ഷേ അവൻ പറഞ്ഞ രണ്ടാമത്തെ കാരണം രക്തസാക്ഷിയായ സ:രാജന്റേ മകനായ എനിക്ക് ഒരു പ്രശ്നമായി തോന്നായിരുന്നില്ല. പിറ്റേന്ന് രാവിലെ സിറാജിനോട് ഞാൻ പറഞ്ഞു:

" എടാ , നീ പറഞ്ഞത് ശെരിയാണ് പക്ഷേ ഈ ജാതിയുമായും മതത്തിതിന്റേയും മതിൽ ചാടി കടന്ന് ജീവിക്കാൻ അല്ലേ നമ്മളെ ഇവിടുത്തെ സാറ് പഠിപ്പിച്ചത്. പിന്നേ ഞാൻ ഇത് അവളോട് പറഞ്ഞിലെങ്കിൽ നാളെ എന്റെ മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കും. എനിക്ക് പറയണം " അവൻ എന്നെ

💬 Comments

View all comments