0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 465

മഴ പെയ്തു കൊണ്ടിരിക്കുന്നുണ്ട് , കാറ്റിന്റെ താളത്തിനു അനുസരിച്ചു മഴത്തുള്ളികൾ നൃത്തമാടുന്നത് കാണാൻ പ്രത്യേഗ ഭംഗി ആണ്.കോളേജ് കാന്റീൻ വരാന്തയിൽ ഒരു ചായ കുടിച്ചു കൊണ്ട് മഴയുടെ ആ നൃത്തം കാണുവാൻ ഒരു പ്രത്യേഗ ഭംഗി തന്നെ . ആ ദിവസം ആണ് ഞാൻ അവളെ ആദ്യമായ് കണ്ടത്, അല്ല ശ്രദ്ധിച്ചത്. മഴ നനയാതിരിക്കാൻ കൈ തലയുടെ മുകളിൽ വെച്ച് കൊണ്ട് ഒരു പെൺകുട്ടി നേരെ കാന്റീനിലേക് ഓടി കയറി, തട്ടം ഇട്ട് വെളുത്ത തുടുത്ത ഒരു സുന്ദരി. കാന്റീനിന്റെ ഉള്ളിൽ കയറിയപ്പോഴേക്കും അവൾ മഴ നനഞ്ഞിരുന്നു.സുറുമയിട്ട കണ്ണിലും തുടുത്ത കവിളിലും റോസ് നിറമുള്ള വിടർന്ന ചുണ്ടിലും മഴ വെള്ളം ചായം പുരട്ടിയിട്ടുണ്ട്. പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ നനഞ്ഞു കുതിർന്ന വെളുത്ത ചുരിധാറിനുള്ളിൽ കറുത്ത ബ്രാ കാണാം... ഞാൻ അറിയാതെ തല തിരിച്ചു കളഞ്ഞു...കാന്റിന്റെ അകത്തുള്ള കോഴികൾ അവളുടെ മാംസം കണ്ടു വെള്ളം ഇറക്കുന്നത് ഞാൻ ശ്രദ്ധിച്ചു..ഗ്ലാസിൽ ഉള്ള ചായ പുറത്തേക് ഒഴിച്ച് കളഞ്ഞു ഞാൻ അവളുടെ അടുത്തേക് നീങ്ങി.

"ഹലോ "

കയ്യിലേയും മുഖത്തെയും വെള്ളം നനഞ്ഞ ഷാൾ കൊണ്ട് തുടക്കുന്നതിനിടെ അവൾ തിരഞ്ഞു നിന്ന് പറഞ്ഞു " ഹലോ" .

"വല്ലാതെ നനഞ്ഞിട്ടുണ്ടല്ലോ ? ഇതാ ഈ കോട്ട് ധരിച്ചോള്ളൂ " ഷിർട്ടിന് മുകളിൽ ധരിച്ചിരുന്ന റൈൻ കോട്ട് ഊരി ഞാൻ അവൾക്കു നേരെ നീട്ടി.

"വേണ്ട ഹർഷൻ, ഞാൻ ഓക്കേ ആണ് " ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു .

എനിക്ക് കൗതുകം ആയി.. " എന്റെ പേര് എങ്ങനെ അറിയാം?"

💬 Comments

View all comments