Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]
"ലാസ്റ്റ് ഇയർ കോളേജ് മാഗസിനിൽ ഒരു കഥ എഴുതിയിരുന്നില്ലേ? അത് ഞാൻ വായിച്ചിരുന്നു..എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. നമ്മൾ കഴിഞ്ഞ വര്ഷം പരിചയപ്പെട്ടിരുന്നു .. ഓർക്കുന്നില്ലേ? മെഹ്റിൻ " ദൈവമേ ഇങ്ങനെ ഒരു സുന്ദരി കുട്ടി എന്നെ പരിചയപ്പെട്ടിട്ടു എനിക്ക് ഒര്മയില്ലയെന്നോ??? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
"സോറി, ഞാൻ കറക്റ്റ് ഓർകുന്നില്ല...അപ്പോൾ ഇവിടെ സെക്കന്റ് ഇയർ ആണോ?"
" അതെ , ഹർഷൻ 3rd ഇയർ ആണല്ലേ?
"അതേ ... ഈ കോട്ട് ഇട്ടൊള്ളു, ആക്കെ നനഞ്ഞിരിക്കുകയല്ലേ?"
"വേണ്ട, നിങ്ങൾക് ബുദ്ധിമുട്ടാവില്ലേ?
"എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല, ഇത് വെച്ചേക്...ഇവിടെ ,ക്യാന്റീനിലെ രവി ചേട്ടന് കൊടുത്താൽ മതി"
"താങ്ക്സ്, ഞാൻ ഇന്ന് തന്നെ ഇവിടെ കൊടുകാം"
"എന്നാൽ അങ്ങനെ ആയിക്കോട്ടെ, ഞാൻ പോവുകയാണ് " കോട്ട് അവളെ ഏല്പിച്ചു കൊണ്ട് ഞാൻ തിമർത്തു പെയ്യുന്ന മഴയത്തു കൂടെ ഗ്രൗണ്ടിലൂടെ ക്ലാസ് റൂമിലേക്കു ഓടി മറഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞു പോയി, ചില ദിവസങ്ങളിൽ മഴ പെയ്തിരുന്നു. പക്ഷെ അന്ന് മഴ നനഞ്ഞു കയറി വന്ന മൊഞ്ചത്തികുട്ടിയെ മാത്രം ഞാൻ പിന്നീട് കണ്ടിരുന്നില്ല. കാർമേഘം തടിച്ചു കൂടിയ ഒരു ദിവസം ക്ലാസ്സിൽ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോൾ എന്റെ ചങ്ക് സിറാജ് എന്നോട് വന്നു പറഞ്ഞു
"എടാ, നിന്നെ കാണാൻ ഒരു ജൂനിയർ പെൺകുട്ടി വന്നിട്ടുണ്ടാലോ? ഒരു ചരക്ക് .. ആരാടാ അത്?"
" എനിക്ക് അറിയില്ലെടാ ...എന്നെ കാണണോ?...എവിടെ ആള്? ഞാൻ ചോദിച്ചു .
"നീ അല്ലെ ഹർഷൻ ? നിന്നെ കാണാൻ തന്നെ. ദേ പുറത്തു ഉണ്ട്.. ഡാ
💬 Comments
View all comments