0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 472

ആണ്, സിറാജ് .. ആള് ഇത്തിരി പൈങ്കിളി ആണ് ..കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനേയും വിടില്ല, എന്നെ കാണാൻ ഒരു സുന്ദരി കൊച്ചു വന്നിട്ടുണ്ട് എന്ന് അവൻ ആണ് പറഞ്ഞത് , തന്നെ അവനു പരിചയപ്പെടുത്തി കൊടുക്കാൻ പറയുന്നതാണ്, പരിചയപ്പെടുന്നോ? "

താൻ സുന്ദരി ആണ് എന്ന് ഒരു ആണ് പറയുമ്പോൾ പെണ്ണിന് വരുന്ന ഒരു ചിരി ഉണ്ടല്ലോ...അത് കാണാൻ പ്രത്യേക ഭംഗി ആണ്.. ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു: " അയ്യോ വേണ്ട , കേട്ടത് തന്നെ ധാരാളം"

കാർമേഘത്തെ മഴയായി മാറ്റാൻ പാട് പെടുന്ന കാറ്റ് വരാന്തയിൽ അടിക്കുന്നുണ്ടായി, പണ്ട് ഏതോ പടത്തിൽ നിവിൻ പോളി പറഞ്ഞ പോലെ കാറ്റ് അവളുടെ മുടിയിലും തട്ടത്തിലും തട്ടി തഴുകി പോവുന്നുണ്ടായിരുന്നു.

ഞാൻ:" അല്ല, മെഹ്റിൻ എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു "

മെഹ്റിന് : " യെസ്, എനിക്ക് ഒരു സഹായം ചെയ്യാമോ? ബുദ്ധിമുട്ടാണെങ്കിൽ വേണ്ട"

ഞാൻ:" എന്ത് സഹായം ആണ് വേണ്ടത്? "

മെഹ്റിന്: " അത്...എനിക്ക് ഒരു പോയം എഴുതി തരുമോ? സെക്കന്റ് ഇയർ സ്റ്റുഡന്റ്സിന്റെ മാഗസിനിൽ കൊടുക്കാൻ ആണ്, ഞങ്ങളുടെ ബാച്ചിന്റെ പേരിൽ .. ബുദ്ധിമുട്ടാണെകിൽ വേണ്ട കേട്ടോ ... ഇയ്യാളുടെ കോട്ട് എന്റെ കയ്യിൽ ഉള്ളത് കണ്ടിട്ട് എന്റെ ഫ്രണ്ട്സ് വിചാരിച്ചു നമ്മൾ തമ്മിൽ നല്ല അടുപ്പം ആണെന്ന്, ഞാൻ കുറച്ചു തള്ളി വിട്ടു. ബട്ട് ഇപ്പൊ അവര് പറയുന്നു നീ ഹർഷനോട് പോയി സംസാരിച്ചു ഒരു കവിത എഴുതി കൊണ്ട് വരാൻ" ചമ്മലോടെ അവൾ പറഞ്ഞു

"

💬 Comments

View all comments