Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
കേട്ട് ചിരിച്ചു.
"ഒന്നു പോടേ " ഞാൻ അവന്റെ തോളിൽ കൈ വെച്ച് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി.
" കാണാൻ നല്ല ലുക്ക് ആയിട്ടുണ്ടല്ലോ? , തനിക്ക് അനാർക്കലി ആണ് മാച്ച്"
അതിന് മറുപടി പറയാതെ ചിരിച്ച് കൊണ്ട്കയ്യിലിരുന്ന ട്രീറ്റിങ്ങ് കാർഡ് എനിക്ക് നേരെ നീട്ടിയിട്ട് ഒരു മെറി ക്രിസ്തുമസ് അവൾ വിഷ് ചെയ്തു. പോക്കറ്റിൽ കിടന്നിരുന്ന മിട്ടായി എടുത്ത് അവൾക്ക് കൊടുത്തിട്ട് ഞാനും അവളെ വിഷ് ചെയ്തു. "ഇയാള് ക്രിസ്മസ് സെലിബ്രറ്റ് ചെയ്യോ?, വല്യ കമ്യൂണിസ്റ്റ് അല്ലേ ? "
" കർത്താവ് ഒരു കമ്യൂണിസ്റ്റ് അല്ലേ ? നല്ല ഒന്നാതരം സഖാവ് "
" ഉം.... ഫ്രീ ആണേൽ ലൈബ്രറി വരെ വരാമോ ? ഒരു ബുക്ക് സെർച്ച് ചെയ്ത് എടുകണം. " ഞാൻ ഓക്കേ എന്ന അർത്ഥത്തിൽ തലയാട്ടിയ ഉടനെ എന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് അവൾ മുന്നോട്ട് നീങ്ങി. വരാന്തയിൽ നിന്നിരുന്ന ചിലർ എങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലൈബ്രറിയിൽ ചെന്ന് അവിടെ കുറച്ച് കറങ്ങി നടന്ന ശേഷം ഒരു ബുക്ക് എടുത്ത് കൊണ്ട് വന്നു അവൾ ഒരു ബഞ്ചിൽ വന്ന് ഇരുന്നു മുന്നിലുള്ള ടേബിളിൽ പുസ്തകം വെച്ചു കൊണ്ട് എന്നോട് വന്നിരിക്കുവാൻ ആംഗ്യം കാണിച്ചു. അവളുടെ പരുങ്ങലും പെരുമാറ്റവും പതിവിൽ വിപരീതം ആയിരുന്നു. ഞാൻ അവളുടെ എതിർ ദിശയിൽ ആയി വന്നിരുന്നു.
"എടാ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് " എന്റെ മുഖത്തേക്ക് നോക്കാതെ പുസ്തക്കത്തിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു. അവൾ അത് പറഞ്ഞതും എന്റെ
💬 Comments
View all comments