Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
കാലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യമാണോ പറയുക അതോ പൈങ്കിളി ഷോർട്ട് ഫിലിമിലെ പോലെ അവളുടെ കല്യാണ കാര്യം ബെസ്റ്റ് ഫ്രെണ്ടിന്റെ അടുത്ത് പറഞ്ഞ് ഡിസ്ക്കസ് ചെയ്യാൻ ആണോ?. ലൈബ്രറിയിൽ വല്യ ചൂട് ഇല്ല എങ്കിലും അവളുടെ മുഖം ആകെ വിയർത്തിരുന്നു. അവളുടെ മുഖത്ത് പല പല ഭാവങ്ങൾ മാറി മാറി വന്ന് കൊണ്ടിരുന്നു. ഞങ്ങളുടെ രണ്ടു പേരുടേയും ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. ഷാളിന്റെ അറ്റം കൊണ്ട് മുഖം തുടച്ചു കൊണ്ട് എന്റെ മുഖത്തേക്കും താഴേക്കും മാറി മാറി നോക്കി കൊണ്ട് മെഹ്റിൻ പറഞ്ഞു തുടങ്ങി.
" ഹർഷൻ ഈ നാല് ചുമരുകൾ ഉള്ള മുറി കണ്ടില്ലേ? അത് പോലെ തന്നെയാണ് എന്റെ ജീവിതവും. നാല് ചുമരിനുള്ളിൽ ഒടുങ്ങാൻ വിധിക്കപ്പെട്ടത്. ഇടയ്ക്ക് ഒരു പട്ടം കണക്കെ പുറത്തേക്ക് പറക്കാൻ വിടും എങ്കിലും പറന്ന് പൊങ്ങി നാം ആഗ്രഹിക്കുന്ന മേഘങ്ങളിൽ ചെന്ന് തൊടാൻ കഴിയുന്നതിന് മുൻപേ താഴെ നിന്ന് വലിച്ച് ഇറക്കും..... + 2 വരെ ഗേൾസിൽ പഠിച്ച് ഇവടെ വന്നപ്പോർ ആണ് എനിക്ക് നല്ല സൗഹൃദങ്ങൾ കിട്ടിയത്. നിന്നെ കിട്ടിയത് ... ഞാൻ പറഞ്ഞ ആ ചുമരുകൾക്കുളിൽ നിന്ന് എന്നെ മോചിപ്പിച്ച് പറക്കുവാൻ നിനക്ക് പറ്റും എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു . ഇനിയുള്ള മഴകൾ നമ്മുക്ക് ഒന്നിച്ച് നനയാം ....."
അവൾ തുടർന്നുകൊണ്ടിരുന്നു എങ്കിലും അത് വരെ മാത്രമേ ഞാൻ കേട്ടിരുന്നുള്ളു. അവളുടെമുഖം മാത്രമായിരുന്നു എന്റെ മുന്നിൽ. ലൈബ്രറിയിൽ ഫാൻ കറങ്ങുന്നതിന്റേയോ പുറത്ത് നടക്കുന്ന കോലാഹലങ്ങളുടെ ശബ്ദമോ ഞാൻ കേട്ടില്ല. ശരീരത്തിൽ ആക്കെ
💬 Comments
View all comments