0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 936

, നീ വാ " അവളുടെ കൈപിടിച്ച് കൊണ്ട് ഞാൻ പടികൾ കയറി കൊണ്ടിരിന്നു. നാലാമത്തെ നിലയിലെ പടിയിൽ എത്തിയപ്പോൾ അവൾ അവിടെ നിന്നു .

" ഒരു അഞ്ചു മിനിറ്റ് , ഇനി കയറാൻ വയ്യ "

പടി കയറുന്നതിനാലും ചെയ്യാൻ പോവുന്ന കാര്യങ്ങൾ ആലോചിച്ചും ഞാൻ വിയർത്തു കുളിച്ചിരുന്നു, ഞാൻ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി , അവൾ എന്നെക്കാൾ രണ്ടു പടി മുകളിൽ ചുമരിൽ തല വെച്ച് നിൽക്കുകയ്യാണ്. അവളുടെ വലതു കൈ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു :

"പുതിയ റിംഗ് കൊള്ളാം അല്ലോ "

" ഇത് പുതിയത് ഒന്നും അല്ല, നീ ശ്രദ്ധിച്ചിട്ടില്ലേ? "

"ആആആ .....ഞാൻ പെട്ടന്ന്........" ഇത്രയും പറഞ്ഞു സർവ ധൈര്യവും സംഭരിച്ചു കൊണ്ട് ഞാൻ അവളുടെ വലതു കൈ പത്തിയിൽ ഒന്ന് അമർത്തി ചുംബിച്ചു. അപ്രതീഷിതമായ എന്റെ ചുംബനം അവളിൽ അത്ഭുതം ജനിപ്പിച്ചു . അവൾ " ചെ" എന്ന് പറഞ്ഞു കൊണ്ട് കൈ പിറകിലോട്ട് വലിച്ചു എന്നെ തള്ളി മാറ്റി താഴെ മൂന്നാം നിലയുടെ വരാന്തയിലേക് ഓടി ഇറങ്ങി .സ്തബ്തനായി ഞാൻ നിന്നു. അവളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇഷ്ടകേടു കാണിക്കും എന്ന് കരുതിയിരുന്നു എങ്കിലും ഇങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചില്ല. ഞാൻ വിറച്ചു കൊണ്ട് താഴേക് ഇറങ്ങി ചെന്നു . വരാന്തയിൽ പുറം തിരിഞ്ഞു നിൽക്കുന്ന അവളോട് പറഞ്ഞു. " സോറി , ഞാൻ ഒരു ആകാംക്ഷയിൽ ചെയ്തതാണ് ...ഞാൻ ഒരിക്കലും മെഹ്‌റിനോട്

💬 Comments

View all comments