Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു , എന്റെ തെറ്റാണു.. സോറി....സോറി.."
" അയ്യോ അങ്ങനെ ഒന്നും പറയല്ലേ, കുഴപ്പം ഇല്ല . നീ അങ്ങനെ ചെയ്തത് കൊണ്ട് വിഷമം ഇല്ല, പക്ഷെ നിനക്കു ഒന്ന് ചോദിക്കാമായിരിരുന്നു , ഒരാളുടെ സമ്മതം ഇല്ലാതെ ഇങ്ങനെ ചെയുന്നത് മോശം അല്ലെ?" നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞു നിന്ന് കൊണ്ട് അവൾ ചോദിച്ചു . ഞാൻ മറുപടിയൊന്നും പറയാനാകാതെ അവിടെ നിന്നു . അവൾ എന്നോട് യാത്ര ചോദിച്ചു താഴേക്ക് ഇറങ്ങി പോയി. ഗ്രൗണ്ടിലൂടെ അവൾ പോവുന്നത് നോക്കി മുകളിലെ വരാന്തയിൽ ഞാൻ തരിച്ചു നിന്നു.അന്ന് രാത്രി വീട്ടിലെത്തിയിട്ടും എനിക്ക് മനസമാധാനം കിട്ടിയില്ല, ചെയ്ത തെറ്റിനെ കുറിച്ചോർത്തു എന്റെ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയി. അന്നത്തെ സംഭവം ഞങ്ങൾ മറന്നു തുടങ്ങിയിരുന്നു എങ്കിലും എന്റെ മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ ആ ആഗ്രഹം കെടാതെ കത്തി കൊണ്ടിരുന്നു.
വേനൽ ചൂടിൽ ഒരു മഴക്കായ് ഭൂമി കൊതിച്ചിരുന്ന മാർച്ച് മാസത്തിൽ ആയിരുന്നു എന്റെ ജന്മദിനം. മാർച്ച് 5 . നാലാം തിയതി രാത്രി ഞങ്ങൾ വാട്ട്സാപ്പ് ചാറ്റിൽ ആയിരുന്നു .
' ഫുഡ് അടിച്ചോ? മാഡം'
'Yes, മാഷ് കഴിച്ചോ?'
' ഏപ്പോഴെ കഴിച്ചു, നാളെ ഒരു സ്പെഷ്യൽ ഡേ ആണ് "
" ?"
" മറന്ന് പോയോ!''
" കളിപ്പിക്കാതെ കാര്യം പറയ് ഹർഷാ "
" നാളെ എന്റെ 22nd Birthday ആണ് "
"? സോറി, i forgot "
" its ok "
" Advance
💬 Comments
View all comments