0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 940

നീ ഉറപ്പ് തരാതെ ഞാൻ വരില്ല "

"എന്ത് സ്വഭാവമാണ് ഇത് ? ok, പക്ഷേ ഒരു കണ്ടീഷൻ " എന്റെ കിളികൾ എല്ലാം ഒന്നിച്ച് പറന്നു പോയി.

"എന്താ?"

" on my forehead .....ok? "

" Done"

"ഗുഡ് നൈറ്റ്"

"ഗുഡ് നൈറ്റ് .. See You there tomorrow" call കട്ട് ചെയ്ത് ഫോൺ നെഞ്ചിൽ വച്ച് ഞാൻ ബെഡിൽ മല്ലർന്ന് കിടന്നു. എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലായില്ല. സ്വപ്നമാണോ എന്ന് അറിയാൻ ഞാൻ കയ്യിൽ പിച്ചി നോക്കി, അല്ല സ്വപ്നം അല്ല നോവുന്നുണ്ട്. അന്ന് രാത്രി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല....

പിറ്റേന്ന് വേനൽ മഴയുടെ ദിവസമായിരുന്നു . വരണ്ടുണങ്ങിയ ഭൂമിക്ക് കുളിർമയേക്കാൻ തയ്യാറായി അത് കാർമേഘമായി ആകാശത്ത് പറന്ന് കിടക്കുകയാണ്. ഉച്ച ഭക്ഷണം കഴിച്ചു ഫസ്റ്റ് പീരിയഡിനു സമയം ആവുന്നതിന് തൊട്ട് മുൻപ് ഞാൻ അവളുടെ ക്ലാസിലേക്ക് പോയി അവളെ വിളിച്ച് കൊണ്ട് ഞങ്ങളുടെ ഒളിസങ്കേതത്തിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ആകാശത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു:

"ഈ മഴ നമ്മുക്ക് വേണ്ടി പെയ്യാൻ കാത്തിരിക്കുകയാണ് , അല്ലേ?"

എന്റെ മുന്നിൽ വന്ന് നിന്ന് ചിരിച്ചു കൊണ്ട് അതേ എന്ന അർത്ഥത്തിൽ തലയാട്ടി അവൾ പയ്യെ പറഞ്ഞു "ഹാപ്പി ബർത്ത്ഡേ "

" ഉറക്കെ പറ "

"ഹാപ്പി ബർത്ത്ഡേ ടൂ യൂ ഹർഷൻ" ഇത് പറഞ്ഞ് കൊണ്ട് അവൾ എന്റെ മുന്നിലേക്ക് ചേർന്ന് നിന്നു.

"എവിടെ എന്റെ ഗിഫ്റ്റ് ?"

💬 Comments

View all comments