Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
, അറബി ചെക്കന്മാർ കേറി പിടിച്ചതാവും " ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു .
"പോ അവിടുന്നു , ഇപ്പൊ വായ തുറന്നാൽ ചീത്ത വർത്തമാനം മാത്രമേ ഉള്ളു"
ഞാൻ :"അയ്യടാ, ഈ പറയുന്ന ആള് ഒന്നും പറയാറില്ലല്ലോ????" എന്റെ ചോദ്യം കേട്ട അവൾ എനിക്ക് നേരെ ഒരു കള്ള ചിരി പാസാക്കി .
ഞാൻ : " പിന്നെ എന്തൊക്കെ ആണ് തന്റെ ദുബായ് വിശേഷങ്ങൾ ?"
"എന്ത് വിശേഷം ? നല്ല ചൂട് ആയിരുന്നു, പുറത്തു ഇറങ്ങാൻ പോലും പറ്റിയിരുന്നില്ല , ഇവിടെ ആയിരുന്നേൽ നിന്നെ കണ്ടെങ്കിലും ഇരിക്കാമായിരുന്നു .......ഒരു മഴ പോലും പെയ്തില്ല..ഇവിടെ മഴ പെയ്തൊ?" എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
" ഇവിടെ കഴിഞ്ഞ 3 മാസമായിട്ട് മഴയും ഇല്ല ..കാറ്റും ഇല്ല , 3 മാസത്തെ മഴ ഒന്നിച്ചു പെയ്യാൻ റെഡി ആയി നിൽക്കുകയ്യാണ് "
"ആര്"
"മേഘം ...മേഘം ..."
"ഹ്മ്മ്..."
"എന്താടോ മഴ നനയാൻ താല്പര്യം ഉണ്ടോ ???..."
" ....എനിക്ക് അറിയില്ല ,....അമ്മക്ക് സുഖം അല്ലെ?....ഇത് അമ്മക് കൊടുത്തോളു " ഒരു ഗോൾഡ് റിങ് എനിക്ക് നേരെ നീട്ടിയിട്ട് അവൾ പറഞ്ഞു.
"മരുമകൾ തന്നെ നേരിട്ട് കൊടുത്താൽ മതി, വായോ നമ്മുക് എന്റെ വീട്ടിൽ പോവാം, 'അമ്മ ഉണ്ട് അവിടെ. നീ അമ്മയെ നേരിട്ട് കണ്ടിട്ടില്ലല്ലോ?"
"അള്ളോ .. ഞാൻ ഒന്നും ഇല്ല, അമ്മക് അതൊന്നും ഇഷ്ട്ടാവില്ല"
"നീ എന്താ എന്റെ അമ്മയെ പറ്റി വിചാരിച്ചത് ? നിന്റെ വീട്ടുകാരെ പോലെ ആണെന്നോ
💬 Comments
View all comments