Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
വാതിലടച്ച് ഇരിക്കുമ്പോഴാണ് അമ്മ എൻറെ അരികിൽ വന്നിരുന്നത്. കട്ടിലിൽ കിടക്കുന്ന എൻറെ അരികിൽ വന്നിരുന്ന് അമ്മ എൻറെ തലയിൽ തലോടി കൊണ്ട് ചോദിച്ചു: " നിനക്കെന്താ പറ്റിയത് ഹർഷാ ? "
കട്ടിലിൽ നിന്നും എഴുന്നേറ്റു ചാരി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു: "ഒന്നുമില്ല അമ്മേ"
" ഒന്നു പോടാ ചെക്കാ, ഒരു കുഴപ്പം ഇല്ലാതിരുന്നിട്ടാണല്ലോ നീ ഇവിടെ ചുമ്മാ കതകടച്ചു ഇരിക്കുന്നത് ? സ്ഥിരമായി ക്ലാസിൽ പോകുന്നില്ല ...നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ നാളയില്ലേ? നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ? എന്നോട് തന്നെ ഒന്ന് ചിരിച്ചു സംസാരിച്ചിട്ട് എത്ര ദിവസമായി ? നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറയാം" അമ്മ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
" കാര്യം പറഞ്ഞാൽ അമ്മ എന്നെ കളിയാക്കരുത് "
"ഇല്ല നീ പറയ് " . ഞാൻ നടന്ന കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു. സത്യം പറയാം അല്ലോ ... മനസ്സിൽ നിന്നും ഒരു കരിങ്കല്ല് ഇറക്കി വെച്ച ആശ്യാസം ആണ് എനിക്ക് അപ്പോൾ തോന്നിയത് . നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു കഴിഞ്ഞപ്പോൾ എൻറെ തുടയിൽ ഒരു അടി വെച്ച് തന്നിട്ട് അമ്മ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എൻറെ അമ്മ ഇത്രയും ആസ്വദിച്ചു ചിരിക്കുന്നത് ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. അമ്മ ചിരിക്കുന്നത് കണ്ട് എനിക്കും ചിരി വന്നു.
" ദേ ദേ ...കളിയാക്കില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതെല്ലാം പറഞ്ഞത് കേട്ടോ എന്നിട്ട് ഇങ്ങനെ ചിരിക്കുന്നത് നല്ലതല്ലേ "
"പിന്നെ ചിരിക്കാതെ,
💬 Comments
View all comments