Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
നീ ഒരു ചെറിയ കാര്യത്തിന് ആണോ ഇങ്ങനെ വിഷമിക്കുന്നത്. ഇതെല്ലാം സ്കൂൾ കോളേജ് കാലഘട്ടത്തിൽ സാധാരണ സംഭവിക്കുന്നത് അല്ലേ ? ഇത് പഠിക്കേണ്ട സമയം അല്ലേ ഹർഷാ ... പിന്നെ പെൺകുട്ടികൾ ഒരിക്കലും പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ല. അതുകൊണ്ട് എൻറെ മകൻ, ഇനി അതെല്ലാം ആലോചിച്ച് വിഷമിക്കേണ്ട നാളെ മുതൽ പഴയ ഹർഷൻ ആയി കോളേജിൽ പോവണം " അമ്മ ഇങ്ങനെ ആണ്. നമ്മൾ ശ്രദ്ധിച്ചിലെങ്കിലും നമ്മുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആയിരുക്കും. അമ്മയുടെ ആ ആശ്വാസ വാക്കുകൾ എനിക്ക് ഒരു പോസറ്റീവ് എനർജി തന്നു.
"ഉം...ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ഇനി ഭാഗ്യത്തിന് അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ , അവളെ മരുമോളായി അമ്മ സ്വീകരിക്കുമോ ?"
"ആദ്യം നീ പഠിച്ച് നല്ല ഒരു ജോലി നേടൂ. ശേഷം നമുക്ക് അവരുടെ വീട്ടിൽ പോയി സംസാരിച്ചു എല്ലാം എല്ലാം ശരിയാക്കാം. അങ്ങനെയാണെങ്കിൽ മാത്രം സന്തോഷത്തോടുകൂടി നിങ്ങളെ ഞാൻ സ്വീകരിക്കാം . ആ കുട്ടിയുടെ ഉമ്മയുടേയും ഉപ്പയുടേയും സമ്മതമില്ലാതെ നിങ്ങൾ ഒന്നിക്കാൻ ശ്രമിക്കരുത് .... ദാ ബാങ്ക് വിളിക്കുന്നു ... ഞാൻ നിസ്ക്കരിച്ചിട്ട് ഭക്ഷണം എടുത്ത് വെക്കാം. " ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അമ്മ ഒരു മുസ്ലിം കുടുംബത്തിൽ പിറന്നതാണ്. ചെറുപ്പത്തിൽ പ്രണയവും കമ്യൂണിസവും തലക്കടിച്ച് വീട്ടുക്കാരെ ഉപേക്ഷിച്ച് അച്ഛനോടൊപ്പം ഇറങ്ങി വന്നതാണ് അമ്മ . അച്ഛൻ വേട്ടേറ്റ് മരിച്ചപ്പോൾ പോലും മതം തലക്ക് പിടിച്ച അമ്മയുടെ വീട്ടുക്കാർ തിരിഞ്ഞു നോക്കിയിരുന്നില്ല. പിന്നീട് പാർട്ടിക്കാരുടെ സഹായം കൊണ്ട്
💬 Comments
View all comments