Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]
നെറി ഒരു ചെറ്റയാണ്. നീ വാ ഇന്നത്തെ ചെലവ് എന്റെ വക " അവൾക്ക് എന്നോട് വെറുപ്പില്ല എന്നറിഞ്ഞതിലും കോഴി ഉള്ള കാര്യം അവളോട് പറഞ്ഞതിലും ഉള്ള സന്തോഷത്തിന്റെ ഗുണം കിട്ടിയത് കാന്റീൻ മുതലാളി രവി ചേട്ടനായിരുന്നു.
അന്ന് ഉച്ചകഴിഞ്ഞ് ഞാൻ അവളെ കാണാൻ പോയിരുന്നു. ലൈബ്രറിയുടെ അടുത്തുള്ള ഉള്ള ടാപ്പിൽ നിന്നു വെള്ളം എടുക്കുന്ന സമയത്ത് അവളുടെ പിറകിൽ വന്നു ഞാൻ പറഞ്ഞു: "നമസ്ക്കാരം "
തിരിഞ്ഞു നോക്കി എന്നെ കണ്ടപ്പോൾ കൗതുകത്തോടെ ചിരിച്ചുകൊണ്ട് കൈയിലുള്ള വെള്ളം നിറച്ച കുപ്പി കൊണ്ട് എൻറെ കയ്യിൽ ഒരടി തന്ന് കൊണ്ട് അവൾ പറഞ്ഞു:
"എവിടെ ആയിരുന്നു , ഇടക്ക് വച്ച് കണ്ടാൽ പോലും നമ്മളെ മൈന്റ് ചെയ്യാറില്ലല്ലോ? എന്നോട് അത്രയ്ക്കും ദേഷ്യം ആണോ?"
"ഇല്ല ഇല്ല മെഹ്റിൻ, അപ്പോൾ ഞാൻ മിണ്ടാതെ നടന്നപ്പോൾ തനിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ?"
" ദേഷ്യം അല്ല, സങ്കടം തോന്നിയിരുന്നു. "
"എന്തിന് ? "
" ഞാൻ കാരണം അല്ലേ? , ഞാൻ അങ്ങനെ പെട്ടെന്ന് പറയാൻ പാടില്ലായിരുന്നു. സത്യം പറയാമല്ലോ, എന്നോട് ആദ്യമായാണ് ഒരാൾ ഇങ്ങനെ എല്ലാം. അത് കൊണ്ട് എങ്ങനെ റിയാക്ട്ട് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു ....."
" അതൊന്നും സാരമില്ല മെഹ്റിൻ, അത് വിട്ട് കളയ് " ഇടക്ക് കയറി ഞാൻ പറഞ്ഞു.
"അല്ല മാഷേ , ഞാൻ ഒന്നു പറഞ്ഞു മുഴുവാനക്കട്ടെ , നീ പറഞ്ഞതിനെ പറ്റി ഞാൻ നന്നായി ആലോച്ചിച്ചു. ആദ്യം നമ്മുക്ക് പരസ്പരം നല്ല രീതിയിൽ മനസ്സിലാക്കാം പീന്നീട്
💬 Comments
View all comments