0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

വേണം അല്ലേടാ കഴുവേറിയുടെ മോനെ" ഘോരമായ ശബ്ദത്തിൽ അല്മുയറിട്ടു പറഞ്ഞു കൊണ്ട് അയാളുടെ പരന്ന ബലിഷ്ടമായ തഴമ്പിച്ച കൈ എന്റെ കവിളിൽ വന്നടിച്ചു. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി ....പിടി കിട്ടാതെ ഞാൻ ഒരു വശത്തേക്ക് ചെരിഞ്ഞു പോയപ്പോൾ ഒരിക്കൽ കൂടി അതി ശക്തമായി അയ്യാളുടെ കൈ എന്റെ കവിളിൽ വന്നു പതിച്ചു. ...ഒരു നിമിഷത്തേക്ക് എന്റെ കേൾവി പോലും നിലച്ചു പോയി..ഒരു പൂച്ച കുട്ടിയെ തൂക്കി യെറയുന്ന ലാഘവത്തോടെ അയാൾ എന്നെ വീടിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. തലേ ദിവസം പെയ്ത മഴയിൽ കെട്ടി നിന്നിരുന്ന ചെളിവെള്ളത്തിൽ ഞാൻ കിടന്നു വേദന കൊണ്ട് പുരണ്ടു , എഴുനെക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് കഴിഞ്ഞില്ല..അയൽവാസികൾ ഭയന്ന് നിന്നു . "എന്റെ മോനെ ..." എന്ന് വിളിച്ചു അലമുറയിട്ടു കരഞ്ഞു കൊണ്ട് അമ്മ എന്റെ അരികിലേക്ക് ഓടി വന്നു ഇരുന്നു എന്നെ എടുത്തു മടിയിൽ കിടത്തി. ഞാൻ അമ്മയുടെ മടിയിൽ കിടന്നു ദീർഘ ശ്വാസം വലിച്ചു. കലിപ്പ് വിട്ടു മാറത്തെ അയാൾ വീണ്ടും എന്റെ അടുത്തേക് അടുക്കുന്നത് ഞാൻ പാതി മറഞ്ഞ കാഴ്ചയിൽ കണ്ടു, പക്ഷെ അപ്പോഴേക്കും അമ്മ അയ്യാളുടെ കാലിൽ വീണു കെഞ്ചി . "ഒന്നും ചെയ്യല്ലേ .....അവൻ കുട്ടിയല്ലേ..ഇനി ഒന്നും ചെയ്യല്ലേ.....ഇനി ഒന്നും ഉണ്ടാവില്ല...." അമ്മ അയാളോട് വീണ്ടു വീണ്ടും കെഞ്ചി .... "നിന്റെ ചെക്കനെ മര്യാദക്ക് വളർത്തിയാൽ നിനക്കു കൊള്ളാം , ഇനി എന്റെ മോളുടെ നിഴൽ വെട്ടത് ഇവൻ വന്നാൽ കൊത്തി നുറുക്കും ഞാൻ .. കേട്ടോടി തേവിടിച്ചി..." ഇത് പറഞ്ഞു കൊണ്ട് അയാൾ

💬 Comments

View all comments