0%

Chapter Title : മെമ്മറീസ് [Callisto]

Author : Kambikathakal Read All Parts 362

ക്രെഡിറ്റും മോൾക്ക്‌ മാത്രമുള്ളതാ "

അങ്കിൾ നിളയെ നോക്കി പറഞ്ഞു. പക്ഷെ ആള് ഉറക്കംവന്നു കിളിപോയി നിൽക്കുവാ. അവളുടെ നിൽപ്പുകണ്ടു അങ്കിളെന്നോട് ചോദിച്ചു

" അല്ലടാ മോൾക്കെന്തുപറ്റി. വയ്യേ ഹോസ്പിറ്റലിൽ പോണോ "

" വന്ന ചിരിയടക്കി ഞാൻ പറഞ്ഞു എന്റെ പോന്നങ്കിളെ ആള് ഉറക്കംവന്നു നിൽക്കുവാ അല്ലാതെ വേറെ ഒരു പ്രോബ്ളവും ഇല്ല. ഇത്രയും നേരം ഫ്ലൈറ്റിൽ ഇരുന്നല്ലേ വന്നേ അതാ. അല്ല ഞങ്ങൾ വന്ന കാര്യം അങ്കിൾ എങ്ങനാ അറിഞ്ഞേ. ഞാൻ അങ്ങോട്ട്‌ വിളിക്കാൻ വരുവായിരുന്നു."

" ഞാൻ ഇവിടെയുണ്ടായിരുന്നു. അപ്പോഴാ ആരോവന്നു റൂം വേണം ബുക്ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് റിസപ്ഷനിൽ നിന്നും കാൾ വന്നത് പിന്നെ നിന്റെം മോളുടെം പേര് കേട്ടപ്പോൾ ഒരു ഡൌട്ട് അതാ ഞാൻ ഇങ്ങു  വന്നേ. അല്ല നിങ്ങളെപ്പോഴാ ലാൻഡ് ചെയ്തേ."

"എന്റെ പൊന്നങ്കിളെ ദാ ഇപ്പൊ ഒരു 30 മിനിട്സ് ആവും.അല്ല അങ്കിളെ റൂം കിട്ടോ. നല്ല പോലെ ട്ടയേർടാ." അപ്പൊത്തന്നെ റൂംബോയ് കീയുമായി വന്നു

"ശെരിയെടാ നിങ്ങൾപ്പോയി റസ്റ്റ്‌ ചെയ്യ്. നമ്മുക്ക് പിന്നെ കാണാം. ഇല്ലേ ഇപ്പൊ മോൾ ഉറങ്ങി താഴെ വീഴും."

എന്റെ തോളിൽ തല വച്ചു നിൽക്കുന്ന നിളയെ നോക്കി അങ്കിളു പറഞ്ഞു. "അങ്കിളെ ഞങ്ങൾ വന്ന വിവരം അപ്പയോടൊന്നും പറയണ്ട " ശെരി നാളെ കാണാം എന്നും പറഞ്ഞു അങ്കിൾ പോയി.

പിന്നെ റൂംബോയ് ബാഗുമായി മുന്നേയും ഞാൻ നിളയെയും താങ്ങി പുറയും നടന്നു.
റൂം തുറന്നു ബാഗും ഉള്ളിലേക്ക് വച്ചു റൂംബോയ് പോയി. ഞാൻ നിളയെ ബെഡിൽ കിടത്തി അവളെ

💬 Comments

View all comments