0%

Chapter Title : മെമ്മറീസ് [Callisto]

Author : Kambikathakal Read All Parts 359

ചെവിയിൽ അതും പറഞ്ഞു എന്നെ ഉണ്ടകണ്ണുരുട്ടി പേടിപ്പിക്കുവാ കക്ഷി, ആ ഭീഷണിയിൽ ഞാൻ ചെറുതായി പേടിച്ചോ എന്നൊരു സംശയം, ഏയ്.

കുറച്ചു സെക്കന്റുകൾക്ക് ശേഷം, ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.ജെന്നിഫറായിരുന്നത്. ജെന്നിഫർ നിളയുടെ P. A ആണ്. മാത്രമല്ല നിളയുടെ വൺ ഓഫ് ദി ബെസ്റ്റ് ഫ്രണ്ട്. പുള്ളിക്കാരി ജനിച്ചതും വളർന്നതുമെല്ലാം ലെൻഡനിൽതന്നെയാണ്.

"Hay guys i am sorry I'm a bit late." (ഗയ്‌സ് സോറി ഞാൻ ഒരു അൽപ്പം ലേറ്റ് ആയിപോയി ) "Nah nah it's fine we still got time " (ഇല്ല അതൊന്നും കുഴപ്പമില്ല നമുക്ക് ഇപ്പോഴും സമയമുണ്ട് )

പിന്നെ നമ്മൾ പെട്ടനുതന്നെ എയർപോർട്ടിലേക്ക് പോയി. ജെന്നിഫറാ യിരുന്നു ഡ്രൈവ് ചെയ്തത്. നിളയും ജെന്നിഫറും എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു പക്ഷെ എനിക്ക് ഒന്നും സംസാരിക്കാനില്ലായിരുന്നു എന്റെ മനസുമുഴുവനും പേടിയോ സങ്കടമോ എന്ന് തിരിച്ചറിയാനാകാത്ത ഒരുവികാരം നിറഞ്ഞിരുന്നു. എന്റെ എല്ലാ ഭവമാറ്റവും നിള ശ്രദിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കിയപ്പോൾ എന്നെതന്നെ സൂക്ഷിച്ചു നോക്കുവായിരുന്നു അവൾ. ജെന്നിഫർ ശ്രെദ്ദിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് എന്തുപറ്റി എന്ന് ചോദിച്ചു. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു പിന്നെ വീണ്ടും വിൻഡോയിലൂടെ പുറത്തുനോക്കിയിരുന്നു.

എയർപോർട്ടിൽ എത്തിയതും ഞാൻ ആദ്യം ബാഗുമെടുത്തു അകത്തേക്കുപോയി. നിള ജെന്നിഫറുമായി സംസാരിച്ചു അകത്തേക്കുവന്നു. "കിച്ചു കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുക നീ  ഓക്കേ അല്ലെ?" അവളുടെ മുഖത്തു ചെറിയ ടെൻഷൻ ഉള്ളത് ഞാൻ കണ്ടു.അവളുടെ കയ്യ് മുറുകെ പിടിച്ചു. "It's nothing i am really ok. So

💬 Comments

View all comments