Chapter Title : മേരിയുടെ രവിമോൻ [ഋഷി]
തൻ്റെ തറവാട്ടിലെ പെണ്ണുങ്ങളുടെ സൗന്ദര്യം അനുവിനും കിട്ടിയിട്ടുണ്ട്. പാവം രവിക്കുട്ടനങ്ങ് തുടുത്തുപോയി!
ഡീ! നീയവനെ വെറുതേ വിട്ടിട്ട് ആ ഉള്ളിയരിഞ്ഞേ! പിന്നെ മൊട്ട പുഴുങ്ങീതിൻ്റെ തോടു കളഞ്ഞു വെയ്ക്ക്.
ഈയമ്മച്ചിക്ക് രവിച്ചേട്ടനെ മുഴുവനും വേണം! അനു കൊഞ്ഞനം കുത്തിക്കാട്ടിയിട്ട് ചാടിത്തുള്ളി അകത്തേക്കു പോയി.
മേരി രവിയെ നോക്കി മന്ദഹസിച്ചു. വാടാ മോനൂ! അവളുടെയുള്ളിൽ സ്നേഹം കവിഞ്ഞൊഴുകുമ്പോൾ മാത്രം വിളിക്കുന്ന ഓമനപ്പേര്! അവളവനെ ചേർത്തുപിടിച്ച് ഉള്ളിലേക്കു നടന്നു.
അവൾ പാചകം ചെയ്യുമ്പോൾ അനു രവിയോടൊട്ടിയിരുന്നു. അവൻ കോളേജിലെ കഥകൾ പറഞ്ഞപ്പോൾ വലിയ കണ്ണുകൾ വിടർത്തി അവൻ പറയുന്നതൊക്കെ ആർത്തിയോടെ വിഴുങ്ങി.
ഇടിയപ്പവും മുട്ടക്കറിയും മേരി സമൃദ്ധമായി രവിയുടെ പ്ലേറ്റിൽ വിളമ്പി. ആൻ്റീ! എൻ്റെ വയറു പൊട്ടും. അവൻ പ്രതിഷേധിക്കാൻ ശ്രമിച്ചു.
അനൂ! നിൻ്റെ രവിച്ചേട്ടൻ എല്ലും തോലുമായില്ലേടീ? മേരി കൊളുത്തിക്കൊടുത്തു.
ചേട്ടാ! അനു അവൻ്റെ കഴുത്തിൽ തൂങ്ങി. ബിന്ദുവിനു സങ്കടമാവൂട്ടോ! അവളവൻ്റെ കവിളിലുമ്മവെച്ചു. മേരി ചിരിച്ചുപോയി.
രവിയുടെ മുഖം തുടുത്തെങ്കിലും അമ്മയുടേയും മോളുടേയും സ്നേഹമവനെ പൊതിയുന്നത് അവനറിഞ്ഞിരുന്നു.
പോടീ കാന്താരീ! അവൻ അനുവിൻ്റെ ചന്തിയിൽ നോവിക്കാതെ നുള്ളി. എൻ്റെയേട്ടൻ! അവളവൻ്റെ നിറുകയിലുമ്മവെച്ചു. മേരി മന്ദഹസിച്ചു
ഭക്ഷണത്തിനുശേഷം, കായലിന് മുകളിലുള്ള ആകാശം നീലിമ കലർന്ന ഇരുണ്ട നിറത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അവർ വരാന്തയിലേക്ക് നീങ്ങി. തവളകളുടെ വിദൂര വിളികൾ..
അനു ഒരു കഥാപുസ്തകവുമായി ചുരുണ്ടുകൂടി. മേരി താഴ്ന്ന തേക്ക് മേശയിലെ ചെറിയ പിച്ചള വിളക്ക് കത്തിച്ചു, അതിന്റെ ജ്വാല വൈകുന്നേരത്തെ കാറ്റിനെതിരെ മൃദുവായി മിന്നിമറഞ്ഞു.
പ്രാർത്ഥിക്കാം മക്കളേ,” അവൾ പറഞ്ഞു, എത്രയോ നാളുകളായി... എന്തിന് തലമുറകളായി പിന്തുടരുന്ന ശീലം. മാർത്തോമ്മാ ഭവനങ്ങളിൽ,
💬 Comments
View all comments