0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

“ഇഷ്ടമാണ് !!!!!”

“ഏഹ് …എന്താ പറഞ്ഞെ …?”

“ഹഗ് ചെയ്യാൻ ഇഷ്ടമാണ്, കുഴപ്പമില്ലാ ന്നു” എന്ന് ഞാൻ പറഞ്ഞു. എന്റെ പൂട്ടിവെച്ച മനസ് പതിയെ തുറക്കുകയായിരുന്നു....
മിഥുൻ എന്നെ തിരിഞ്ഞൊന്നു നോക്കി.

വിഷമിക്കുകയോ മറ്റോ ചെയ്താലോ.. എന്നവൻ കണ്ണിലേക്ക് നോക്കി ചോദിച്ചപ്പോൾ ഇല്ലെന്നു ഞാൻ ഉറച്ചു പറഞ്ഞു.

അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു, സ്ഥിരം കോളേജിൽ പോക്ക്, ഒന്നിച്ചുള്ള ലഞ്ചും, ക്യാന്റീനിലെ ചായയും വടയും എല്ലാം ഒന്നും മുടങ്ങിയില്ല….

കോളേജ് ഡേയ് വൈകുന്നേരം 6 മണി മുതലായിരുന്നു, ഞാൻ വീട്ടിൽ പറഞ്ഞു, ഇച്ചിരി ലേറ്റ് ആകും എന്ന്, അച്ഛനും അമ്മയും പറഞ്ഞു അവരെന്നെ കാറിൽ വിളിക്കാൻ വരാമെന്നു, എന്റെ ഡ്രാമ ഉണ്ടെന്നു തത്കാലം ഞാൻ പറഞ്ഞില്ല. ഏതാണ്ട് 9 മണിയാകുമ്പോ കോളേജിലേക്ക് വന്നാൽ മതിയെന്ന് ഒരൂഹം വെച്ച് ഞാൻ അച്ഛനോട് പറഞ്ഞു.

8 മണിയായിരുന്നു, ഡ്രാമ തുടങ്ങാൻ നേരം, അതുവരെ സംഭരിച്ച ധൈര്യമൊക്കെ ചോർന്നു, ഇപ്പോഴാണെങ്കിൽ ഞാൻ സാരിയിലും ആണ്, മിഥുൻ ആണെങ്കിൽ എന്റെ മേലെന്നു കണ്ണെടുക്കുന്നെ ഇല്ല, രണ്ടു തവണ അവൻ പറയുകയും ചെയ്തു. സാരിയിൽ മനോഹരി ആയിട്ടുണ്ടെന്നു. ഞാനാകെ വശം കെട്ടുപോയി. വരുന്നിടത്തു വെച്ച് കാണാം. എന്നും മനസ്സിൽ ഓർത്തു സ്റ്റേജിൽ കയറി. ഓരോ സീനുകൾ കഴിഞ്ഞു.
ആദ്യത്തെ സീനിൽ കുഞ്ഞിന്റെ ശബ്ദം മാത്രമേ ഉള്ളു, പിന്നെ
മിഥുനെ കാണിക്കും വളര്‍ച്ചയെത്തിയ മകൻ , അമ്മ കുഞ്ഞിനെ നഷ്ടപ്പെട്ടു ഉറങ്ങാതെ കരയുന്ന നാളുകൾ അതെല്ലാം ഞാൻ തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോൾ എനിക്കും നല്ല സന്തോഷമായി, ഒരല്പം ധൈര്യവും കിട്ടി. പ്രേക്ഷകർ ആരും കൂവുന്നൊന്നും ഇല്ല !!

💬 Comments

View all comments