0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

അടുത്ത നിമിഷവും വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ വേർപിരിച്ചതിനെ ചൊല്ലി അവ രണ്ടും തമ്മിൽ തല്ലാൻ തുടങ്ങി...

വൈകുന്നേരം ക്യാന്റീനിൽ നിന്നും, കോഫീ കുടിച്ചു വർത്താനം പറഞ്ഞതിന് ശേഷം ബസിൽ തിരിച്ചു പോരാമെന്നു വെച്ചു. മിഥുന്റെ തോളിൽ ചാഞ്ഞുകൊണ്ട് എന്റെ കൈകൾ കോർത്തുപിടിച്ചു, ഇരുവരുടേം മനസ് തമ്മിൽ അലിഞ്ഞു ഒന്നാകുന്ന നിമിഷത്തിൽ തെന്നൽ എന്റെ മുടിയിഴകളിൽ കൂടെ വിരുന്നു വന്നു പോയി...ഒപ്പം ബസിലെയാ പാട്ടും….

“എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ
ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ….
പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും …...”

വൈകീട്ട് അച്ഛനോടും അമ്മയോടും ഞാൻ 8-9 മണിവരെ സംസാരിച്ചു താഴെയിരിക്കും. അത് കഴിഞ്ഞാൽ ഞാൻ മേലെ എന്റെ മുറിയിൽ പോയി മിഥുനെ ഫോൺ വിളിക്കും. ഉറങ്ങും വരെ സംസാരിക്കും...

അടുത്ത ദിവസങ്ങളിലും ഞങ്ങൾക്ക് കോളേജിൽ എത്തുന്നതിലും ധൃതി. മേൽക്കൂരയില്ലാത്ത ചുവരുകളിൽ എത്താൻ വേണ്ടിയായിരുന്നു. എന്റെ മടിയിൽ മിഥുനെ കിടത്തി മുഖത്താകമാനം ചുംബനം കൊണ്ട് ഞാനവനെ മൂടി….

എന്റെ കഴുത്തിലും മുതുകിലും ആണ് മിഥുന്റെ പ്രധാന കളിക്കളം. അവൻ അവിടം നക്കി തോർത്തുമ്പോ, സഹിക്കില്ല!!

അന്ന് മടിയിൽ കിടക്കുമ്പോ അവൻ എന്റെ കഴുത്തിലൂടെ വിരലോടിച്ചു കൊണ്ട് അവനെന്നോട് ഒരു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു, എന്നെ കഴിഞ്ഞ ദിവസം നേരം പുലരുമ്പോ ഒരു സ്വപ്നത്തിൽ കണ്ടെന്നും പക്ഷെ അത് ഒരു ഡ്രസ്സ് പോലും ഇല്ലാതെയാണ് എന്നും. അവനതിൽ കുറ്റബോധം ഉണ്ടെന്നും പറയാൻ മറന്നില്ല!!

ഞാൻ ചിരിച്ചുകൊണ്ട് അവന്റെ താഴ്ന്ന മുഖം ഉയർത്തി ചോദിച്ചു. “നിനക്ക് മോഹമുണ്ടോ…” എന്ന്!

💬 Comments

View all comments