Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
കൃത്യമായി പറയാനും പറ്റുന്നില്ല. ഇടയ്ക്ക് താനെ ചിരിക്കാനും തോന്നുന്നുണ്ട്. പ്രേമം ആകാനൊന്നും വഴിയില്ല. ഞാനാ ടൈപ്പ് കുട്ടിയല്ല എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുമ്പോഴും ഓരോ ദിവസവും ബസ് ആ സ്റ്റോപ്പിൽ നിർത്തുമ്പോ ഞാൻ നോക്കുമായിരുന്നു. അങ്ങനെയിരിക്കെ അന്നൊരൂസം അവനെ കണ്ടില്ല. ലീവാണോ ആ കുട്ടി ? ആവൊ അറീല്ല.... അന്ന് മാത്രമല്ല തുടർന്നുള്ള ഒരു ദിവസവും അവനെ ഞാൻ കണ്ടില്ല.
പിന്നെ ഞാൻ സത്യതില് അവനെ മറന്നിരുന്നു. പഠിക്കാൻ ഒത്തിരിയുണ്ട്, ബേസിക്കലി പഠിപ്പിസ്റ് ആണ് ഇന്ട്രോവേർഡ് ആണ്. പക്ഷെ മനസ്സിൽ ഉള്ളത് തുറന്നു പറയാൻ മടിയുമില്ല. ആരേം പ്രേമിച്ചിട്ടില്ല. അങ്ങനെ ഒന്നുണ്ടെന്നു തോന്നീട്ടുമില്ല.
ഒരു തിങ്കളാഴ്ച ആണ് തോന്നുന്നു നല്ല മഴ. ഞാൻ ഇരിക്കുന്ന സീറ്റിലും ചാറൽ തെറിക്കുന്നുണ്ട്. തണുപ്പിൽ ചെറുതായി മേനി കിടുങ്ങുന്നുണ്ട്. കോളേജ് എത്താൻ ഇനി 15 മിനുട്ട് കൂടെയല്ലേ ഉള്ളു. കാറ്റടച്ചപ്പോൾ
ഞാൻ മുഖം ഒന്ന് തിരിച്ചതാണ്. യാദൃശ്ചികത !!
അവൻ ദേ എന്റെ സീറ്റിന്റെ പിറകിൽ ഇരിപ്പുണ്ട്. ആള് തന്നെയാണോ എന്നറിയാൻ ഒന്നുടെ പാളി നോക്കി, ശെരിയാണ്… അവൻ തന്നെ. ഇത്ര നാളും കണ്ടില്ലെന്നു മനസ്സിൽ അവനോടു ചോദിച്ചു. അതിനു പരിചയം വേണ്ടേ??? എന്റെ മനസ് തന്നെ മറുപടിയും തന്നു.
ബസ് അടുത്ത സ്റ്റോപ്പിൽ നിന്നു. എന്റെ സെയിം ബാച്ച് ആയിട്ടുള്ള ട്വിൻസ് പെൺകുട്ടികൾ. പേര് അറിയില്ല. അവർ മുന്പിലൂടെ കയറി. മൂന്നാലു സീറ്റ് പിറകെ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ആ കുട്ടികൾ എന്റെ പിറകിലെ സീറ്റിലിരുന്ന അവനോടു പറഞ്ഞു.
“ഇതേ സ്ത്രീകളുടെ സീറ്റാണ്.... പിറകിൽ പൊയ്ക്കോ….”
ഒരല്പം ധാർഷ്ട്യം ആ വാക്കുകളിൽ ഉണ്ട്.
💬 Comments
View all comments