0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

“പിറകിൽ ഒത്തിരി ജനറൽ സീറ്റുണ്ടല്ലോ ചേച്ചിമാരെ അതിലിരുന്നുടെ....”
അവൻ ഇപ്രകാരം പറഞ്ഞു.

“ഞങ്ങൾക്ക് ഞങ്ങൾ അവകാശപ്പെട്ട സീറ്റാണ് ചോദിച്ചത്. നീ എണീറ്റു പോയെ….” എന്നായി അവർ…..

എനിക്ക് മിണ്ടാതെ ഇരിക്കാൻ തോന്നിയില്ല. പെൺകുട്ടിക്കൾക്കിത്ര അഹങ്കാരമോ എന്ന് ഞാൻ ഓര്ത്തു.
ഞാൻ അവനെ നോക്കിയപ്പോൾ നിസ്സഹായനായി എന്ത് പറയാണെമന്നറിയാതെ ഇരിക്കുന്നു. പാവം. തലയുയർത്തി ഞാൻ അവനുവേണ്ടി ആ കുട്ടികളോട് സംസാരിച്ചു...

“ജനറൽ സീറ്റിൽ ആർക്കും ഇരിക്കാം. അവകാശമെന്ന് പറയാൻ മാത്രം ഇവിടെയാരും ഒന്നും പിടിച്ചു വെച്ചിട്ടൊന്നുമില്ല....
ആ സീറ്റിൽ പോയിരുന്നൂടെ രണ്ടാളും…”

അവർക്ക് ഞാൻ പറഞ്ഞത് തീരെയിഷ്ടപെട്ടില്ല.
“നിന്റെ കാമുകനാണോടി ഇവൻ ? എങ്കിൽ നീ കൂടെയിരുത്തിക്കോ….” എന്നു പറഞ്ഞു. അത് കേട്ട ബസിലെ ചിലർ ചിരിക്കുന്നതും കൂടെ കണ്ടപ്പോൾ എനിക്കെന്തു മറുപടി പറയണം എന്ന് അറിഞ്ഞില്ല.
പെട്ടന്ന് അതുങ്ങളുടെ പറച്ചിൽ കേട്ടതുമെനിക്ക് ദേഷ്യവും കരച്ചിലും വന്നു. ഞാൻ കണ്ണടച്ച് കരയുന്നത് കണ്ടതും. അവൻ സീറ്റിൽ നിന്നും എണീറ്റു. അവൻ മാറിയിരിക്കാൻ പോവുകയാണോ എന്ന് ഞാനോർത്തു. പക്ഷെ. അത് പറഞ്ഞ ട്വിൻസ് ലെ വായാടി പെൺകുട്ടിയുടെ കരണം നോക്കി അവൻ ഒന്നടിച്ചു. ഒരുവൾ കരയുമ്പോ മറ്റേ കുട്ടി അവനോടു വീണ്ടും കയർത്തു. ഞാനന്നേരം കണ്ണ് തുടച്ചുകൊണ്ട് അവളുമാരെ കലിപ്പിച്ചു ഒന്ന് നോക്കി,
അവനോടു എന്റെയൊപ്പം വന്നിരിക്കാൻ വേണ്ടി ഞാൻ ക്ഷണിച്ചു. ട്വിൻസ് അവർ ആഗ്രഹിച്ച പോലെയാ സീറ്റിലിരുന്നു.

എനിക്കും അവനും എന്തോ സംസാരിക്കണം എന്നുണ്ട് എങ്ങനെ എന്ത് പറയുമെന്ന് അറീല. മനസിൽ അവളുമാർ എറിഞ്ഞ ആ വാചകമായിരുന്നു.

ഞാൻ തന്നെ പേര് പറഞ്ഞു മേഥ..മേഥ മയൂരി. സെക്കൻഡ് ഇയർ

💬 Comments

View all comments