Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
പി.ജി മാത്‍സ്.
മിഥുൻ. സെക്കൻഡ് ഇയർ യൂ.ജി മാത്‍സ്.
വീട് എവിടെയാണ്. ആരൊക്കെയുണ്ട് വീട്ടിൽ അത്രേം ചോദിച്ചപ്പോൾ തന്നെ കോളേജ് എത്തി. അവൻ പിന്നെ കാണാം എന്ന് പറഞ്ഞു. ഞങ്ങൾ അന്ന് ചിരിച്ചു പിരിഞ്ഞു.
അടുത്ത ദിവസം ബസിൽ ഉത്സവത്തിന് പോകുന്ന ആളുകളുടെ തിരക്ക്. അവനു സീറ്റ് കിട്ടാതെ എന്റെയടുത്തു നില്പായിരുന്നു. ഞാനിരുന്ന സീറ്റിലെ ചേച്ചി സ്‌ഥലമെത്തിയപ്പോൾ എണീക്കാൻ റെഡിയായി. ഞാൻ അത് കാത്തിരുന്നപോലെ അവനെ വിളിച്ചിരുത്തി. മറ്റൊരു ചേച്ചി ഒഴിഞ്ഞ സീറ്റ് നോക്കി എന്റെയടുത്തു ഇരിക്കാൻ വരാൻ നേരം ഞാൻ പറഞ്ഞു. “അനുജൻ ആണേ….” ആ ചേച്ചി ചിരിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു.
മിഥു എന്ന് ഞാൻ അവനെ വിളിക്കാൻ ഇഷ്ടപ്പെട്ടു. അങ്ങനെ വിളിച്ചു തുടങ്ങി. സംസാരിച്ചു. കോളേജ് എത്തും വരെ സംസാരിച്ചു...
അവനും എന്നെ മേഥചേച്ചി എന്ന് വിളിച്ചു. അമ്മ മാത്രം വീട്ടിലുണ്ട് അസുഖമാണ്. എണീക്കാൻ, നടക്കാൻ ഒക്കെ പറ്റും പക്ഷെ എന്നാലും ജോലിയൊന്നും ചെയ്യാനൊക്കില്ല തളർച്ചയും ക്ഷീണവുമുണ്ട്. അച്ഛൻ ഈയിടെ മരിച്ചു പോലും. അമ്മാവന്റെ മകൾ വീടിന്റെ അടുത്ത് ഉള്ളതുകൊണ്ട് അമ്മയെ അവളോട് നോക്കാൻ ഏല്പിച്ചാണ് കോളേജിലേക്ക് വരുന്നത്. ഇടയ്ക്ക് അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ലീവ് ആക്കേണ്ടിയും വന്നു പറഞ്ഞു.
എനിക്കെന്തോ അവന്റെ കഥ കേട്ടപ്പോൾ അവൻ കടന്നു പോകുന്ന അവസ്‌ഥ വളരെ കഷ്ടമാണ് തോന്നി. എന്റെ വീട്ടിൽ പണത്തിനു കുറവൊന്നും ഇല്ലെങ്കിലും എനിക്കവന്റെ ദാരിദ്ര്യം മനസിലാക്കാൻ കഴിഞ്ഞു.
ഇടക്ക് ഞാനെന്റെ മുറിയിൽ തനിച്ചിരിക്കുമ്പോ അവന്റെ മുഖം ഓർമ്മവരും. എന്റെ പഴയ നോക്കിയ ഫോൺ വല്ലപ്പോഴും ഞാൻ ഒന്ന് ഓണാക്കാറുള്ളു. അവന്റെ നമ്പർ ഉണ്ടെങ്കിൽ
💬 Comments
View all comments